രാജ്യസഭാ സീറ്റ് : യുഡിഎഫില്‍ തര്‍ക്കും തുടരുന്നു
കോട്ടയം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കിട്ടിയേ തീരുവെന്ന് കേരളാ കോണ്‍ഗ്രസ്(എം) കേരള കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം മാണി എംഎല്‍എ പറഞ്ഞു. കോട്ടയത്ത് പാര്‍ട്ടിയുടെ സ്റ്റിയറിങ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് വേണ്ടി അഞ്ച് തവണ ഒഴിഞ്ഞു കൊടുത്തവരാണ് തങ്ങള്‍ ഇത്തവണ സീറ്റ് ഞങ്ങള്‍ക്ക് വേണം. ഇക്കാര്യം തിങ്കളാഴ്‌ച ചേരുന്ന യുഡിഎഫ് ലെയ്‌സണ്‍ കമ്മിറ്റിയില്‍ ആവശ്യപ്പെടുമെന്നും മാണി വ്യക്തമാക്കി.
1997 വരെ കേരളാ കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥന പ്രകാരം പിന്നീട് ഈ സിറ്റ് വിട്ടു കൊടുക്കുകയായിരുന്നു. ആ സീറ്റാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് തയാറാണ്.
സീറ്റ് പ്രശ്‌നത്തില്‍ വയലാര്‍ രവി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂവെന്നും രവിക്ക് വേണ്ടിയും തങ്ങള്‍ വഴിമാറി കൊടുത്തിട്ടുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications