സത്യത്തെ റെഡ്ഡി വഴിവിട്ട് സഹായിച്ചതിന് തെളിവ്
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കംപ്യൂട്ടേര്സിനെ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി വിഴിവിട്ടുസഹായിച്ചതായി തെളിവ്.
ഐടി സെസ് രൂപീകരിക്കാനായി ചട്ടങ്ങള്‍ ലംഘിച്ച് 50 ഏക്കര്‍ ഭൂമി അനുവദിച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നു. സത്യം ഇടപാടില്‍ വഴിവിട്ട് യാതൊന്നും ചെയ്തില്ലെന്നും രാഷ്ട്രീയ സഹായം നല്‍കിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ തെളിവുകള്‍ പുറത്തുവന്നത്.
വിശാഖപട്ടണത്ത് പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. സത്യത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് പുറത്തുവരുന്നതിന് ഒരു മാസം മുമ്പ് ഡിസംബര്‍ നാലിന് പുറത്തിറക്കിയ 1439ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് ആണിത്.
സത്യത്തിന് വേണ്ടി പലനിയമങ്ങളും ലംഘിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. വിശാഖപട്ടണം ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂമിയുടെ അടിസ്ഥാനവില ഒരു ഏക്കറിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ്. ഇതിന്റെ ലേലമൂല്യം നാലുമുതല്‍ നാലരക്കോടിവരെ വരും. എന്നാല്‍ ഈ ഭൂമി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പത്ത് ലക്ഷം രൂപമാത്രം ഇടാക്കിയാണ് സത്യത്തിന് നല്‍കിയിരിക്കുന്നത്.
ഇതുവഴി സംസ്ഥാനത്തിന് 195 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സത്യത്തിന് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണം റെഡ്ഡി നിഷേധിച്ചത്. 7000 കോടിരൂപ വിലവരുന്ന ഭൂമി ഏറ്റെടുക്കാന്‍ മെയ്റ്റാസിനെ സഹായിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications