കല്യാണ്‍ സിങ് ബിജെപിയില്‍ നിന്നും രാജിവെച്ചു
ദില്ലി: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി ഉപാധ്യക്ഷനുമായ കല്യാണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കേന്ദ്ര നേതൃത്വവുമായി വളരെക്കാലമായി അകന്ന് നില്‍ക്കുകയായിരുന്നു അദ്ദേഹം.
ലക്നൊവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജിക്കാര്യം കല്യാണ്‍ സിങ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ താന്‍ അപമാനിതനായി. ബിജെപിയ്ക്കുള്ളില്‍ എനിക്ക് ശ്വാസം മുട്ടുകയായിരുന്നു. അത് കൊണ്ടാണ് പാര്‍ട്ടിയിലെ മുഴുവന്‍ സ്ഥാനങ്ങളും രാജിവെയ്ക്കുന്നത്- വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാജിക്കത്ത് പാര്‍ട്ടി നേതാവ് എല്‍കെ അദ്വാനിയ്ക്കും അധ്യക്ഷന്‍ രാജ്നാഥ് സിങിനും ഫാക്സ് ചെയ്യുകയായിരുന്നു. രാജി ബിജെപി സ്വീകരിച്ചിട്ടുണ്ട്.
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ പദ്ധതിയില്ലെന്നും മറ്റൊരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്നും കല്യാണ്‍ സിങ് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിയ്ക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ല- സിങ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ബിജെപിയെ വന്ശക്തിയാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചയാളാണ് കല്യാണ്‍ സിങ്. 1999ലും കല്യാണ്‍സിങ് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ കല്യാണ്‍സിങിന്റെ ശക്തി ബോധ്യപ്പെട്ട ബിജെപി 2003ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തിരികെ പാര്‍ട്ടിയില്‍ എടുത്തിരുന്നു.
എന്നാല്‍ സിങിന്റെ അഭിപ്രായങ്ങളെ മാനിയ്ക്കാത്ത നിലപാടുകളായിരുന്നു പിന്നീട് നേതൃത്വം കൈക്കൊണ്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് കല്യാണ്‍ സിങ് വീണ്ടും പാര്‍ട്ടിയ്ക്ക് പുറത്തെത്തിയിരിക്കുന്നത്.
അതിനിടെ സമാജ് വാദി പാര്‍ട്ടിയുമായി കല്യാണ്‍ സിങ് ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്. 1992ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കല്യാണ്‍ സിങായിരുന്നു യുപി മുഖ്യമന്ത്രി. പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സിങിനെ അനുനയിപ്പിയ്ക്കാന്‍ ബിജെപി ശ്രമിയ്ക്കുമെന്നാണ് രാഷ്ട്രീയ വിദ്ഗ്ധര് കരുതുന്നത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications