ബുള്ളറ്റ് തീവണ്ടി ഇന്ത്യയിലും

നിശ്ചിത പാതകളില്‍ അതിവേഗ തീവണ്ടികള്‍ ആരംഭിക്കാനുള്ള പരിപാടികള്‍ക്കായി ആഗോള കണ്‍സള്‍ട്ടന്റുമാരെ ചുമതലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ-അഹമ്മദാബാദ്, ദില്ലി-ചത്തീഗഢ്, ദില്ലി-പട്‌ന പാതകളിലായിരിക്കും ബുള്ളറ്റ് തീവണ്ടി സര്‍വ്വീസ് തുടങ്ങുക. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് തീവണ്ടി ചെന്നൈ- എറണാകുളം റൂട്ടില്‍ ഓടിക്കുന്നതിനെക്കുറിച്ചും പഠനം നത്തും.
ദില്ലി-അമൃത് സര്‍ റൂട്ടിലാണ് ആദ്യം ബുള്ളറ്റ് തീവണ്ടി ഓടിക്കുക. ഇതിന് പുറമെ, ചെന്നൈ-ബാംഗ്ലര്‍, ചെന്നൈ- കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-എറണാകുളം, ഹൗറ-ഹല്‍ദിയ എന്നീ റൂട്ടുകളിലും ബുള്ളറ്റ് തീവണ്ടികള്‍ ഓടിക്കുന്നതിനെക്കുറിച്ച് റെയില്‍വേ പഠനം നടത്തും.
കഴിഞ്ഞയാഴ്‌ച നടത്തിയ സന്ദര്‍ശനത്തിനിടെ ലാലു പ്രസാദ് ടോകിയോവില്‍നിന്നും ക്യോട്ടോ വരെ ബുള്ളറ്റ് ട്രയിനില്‍ സഞ്ചരിച്ചിരുന്നു. ജപ്പാനില്‍ ബുള്ളറ്റ് തീവണ്ടികള്‍ മികച്ച രീതിയിലാണ് സര്‍വ്വീസ് നടത്തുന്നതെന്ന് ലാലു പറഞ്ഞു.












Click it and Unblock the Notifications