കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്‌ പ്രാചരണത്തിനായി ദത്തിന്‌ രാജകീയ കാരവാന്‍

  • By Staff
Google Oneindia Malayalam News

Luxuary Caravan for Dutt
പുനെ: സമാജ്‌ വാദി പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയത്തിലേയ്‌ക്ക്‌ രംഗപ്രവേശം ചെയ്‌ത ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തിന്റെ രംഗപ്രവേശം അക്ഷരാര്‍ത്ഥത്തില്‍ രാജകീയമായിട്ടുതന്നെയാണ്‌.

ലഖ്‌നൊവില്‍ മത്സരിക്കാനൊരുങ്ങുന്ന ദത്തിന്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ ഉപയോഗിക്കാനായി മൂന്നു കോടി രൂപയുടെ ആഡംബര വോള്‍വോ കാരവാനാണ്‌ തയ്യാറാവുന്നത്‌.

ഷവറും കക്കൂസും ഉള്‍പ്പെടെയുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഈ കാരവാനിലുണ്ട്‌. ഒരു വീടിന്റെ അന്തരീക്ഷം നല്‍കുന്ന കാരവാന്‍ ഒറിജിനല്‍ വോള്‍വോ ചെയ്‌സിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. കമ്പ്യൂട്ടര്‍, ടിവി, സ്വകാര്യ ആവശ്യങ്ങള്‍ക്കും ഓഫീസ്‌ ആവശ്യങ്ങള്‍ക്കുമായുള്ള വ്യത്യസ്‌ത മുറികള്‍ എന്നിവയെല്ലാം ഈ കാരവാനിലുണ്ടെന്ന്‌ കാരവാന്‍ ഡിസൈന്‍ ചെയ്‌ത സിഡി ഡിസൈന്‍ കമ്പനിയിലെ ദിലീപ്‌ ഛാബ്രിയ പറയുന്നു.

ഔട്ട്‌ ഡോര്‍ ഷൂട്ടിങിനായുള്ള യാത്രകള്‍ക്ക്‌ വേണ്ടിയാണ്‌ സഞ്‌ജയ്‌ ഇത്തരമൊരു വാഹനത്തിന്‌ ആവശ്യപ്പെട്ടതെങ്കിലും ലഖ്‌നൊവിലും യുപിയുടെ മറ്റുഭാഗങ്ങളിലും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വേണ്ടിയാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുകയെന്നാണ്‌ സഞ്‌ജയുമായ അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌.

സഞ്‌ജയ്‌ സ്വന്തം ചെലവിലാണ്‌ വണ്ടി വാങ്ങിയതെന്നാണ്‌ പറയുന്നതെങ്കിലും ഇത്‌ പാര്‍ട്ടിയുടെ സമ്മാനമാണെന്ന്‌ വ്യക്തമായ സൂചനകളുണ്ട്‌. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജകീയ വാഹനത്തിന്റെ താക്കോല്‍ ദത്തിന്റെ കയ്യിലെത്തും. കോണ്‍ഗ്രസ്‌ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നുള്ള ദത്ത്‌ എസ്‌പിയില്‍ ചേക്കേറിയത്‌ കോണ്‍ഗ്രസിനും അതിലുപരി ദത്തിന്റെ വീട്ടുകാര്‍ക്കും അമ്പരപ്പുണ്ടാക്കിയിരുന്നു.

ദത്ത്‌ ഇങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന്‌ താന്‍ കരുതിയില്ലെന്ന്‌ സഹോദരിയും കോണ്‍ഗ്രസ്‌ രാജ്യസഭാംഗവുമായ പ്രിയ ദത്ത്‌ പരസ്യമായി പറഞ്ഞിരുന്നു. മുംബൈ സ്ഫോടനക്കേസില്‍ ആയുധം കൈവശം വച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ദത്തിന്‌ മത്സരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്‌. ഇനി ദത്തിന്‌ അനുമതി കിട്ടിയില്ലെങ്കില്‍ ഭാര്യ മന്യത എസ്‌പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ്‌ പാര്‍ട്ടി നേതാവ്‌ അമര്‍സിങ്‌ പറഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X