കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിയുമായി മാണി ദില്ലിക്ക്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌-കേരള കോണ്‍ഗ്രസ്‌ (എം) ചര്‍ച്ചയില്‍ തീരുമാനമായില്ല. സീറ്റ്‌ തങ്ങള്‍ക്ക്‌ വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ്‌ ഉറച്ചു നില്‌ക്കുന്നുണ്ടെങ്കിലും സീറ്റ്‌ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്‌ തയാറായിട്ടില്ല. കോണ്‍ഗ്രസിന്റെ തീരുമാനം ഔദ്യോഗികമായി ചൊവ്വാഴ്‌ച തന്നെ കേരള കോണ്‍ഗ്രസിനെ അറിയിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമൊന്നും പ്രതീക്ഷിയ്‌ക്കാത്തതിനാല്‍ ദില്ലിയിലെത്തി ഹൈക്കമാന്‍ഡിന്‌ മുമ്പില്‍ പരാതിയുന്നയിക്കാനാണ്‌ കോണ്‍ഗ്രസ്‌ (എം) തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

തിങ്കളാഴ്‌ച ചേര്‍ന്ന യുഡിഎഫ്‌ യോഗത്തില്‍ സീറ്റ്‌ വിഷയം ചര്‍ച്ചയ്‌ക്ക്‌ വന്നെങ്കിലും മറ്റു കക്ഷികള്‍ അവകാശം ഉന്നയിച്ചില്ല. തര്‍ക്കം ഇരുപാര്‍ട്ടികളും തമ്മിലായതിനാല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിയ്‌ക്കാന്‍ തീരുമാനമാനിച്ചു.

തുടര്‍ന്ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, പി.പി തങ്കച്ചന്‍ എന്നിവരുമായി കെ. എം മാണി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലും തീരുമാനമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ പരാതിയുമായി ദില്ലിക്ക്‌ പോകാന്‍ മാണിയും കൂട്ടരും തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

അതിനിടെ ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ നല്‌കാമെന്ന്‌ സോണിയാ ഗാന്ധി വാക്കു നല്‌കിയതായി അറിയില്ലെന്ന്‌ പി.പി തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ്‌ നേതൃതീരുമാനങ്ങള്‍ വിശദീകരിയ്‌ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ തങ്കച്ചന്‍ ഇക്കാര്യം പറഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X