Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്‌ ജില്ലാകേന്ദ്രങ്ങളില്‍ നടത്തുന്ന ഉപരോധ സമരം ആരംഭിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിലും വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജുകള്‍ പിന്‍വലിയ്‌ക്കുന്നതിലും ഇടത്‌ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. എറണാകുളം കലക്ട്രേറ്റിന്‌ മുന്നിലുള്ള ഉപരോധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയില്‍ കുറവ്‌ വരുത്തിയിട്ടും വര്‍ദ്ധിപ്പിച്ച ബസ്‌ ചാര്‍ജ്ജ്‌ കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന്‌ വീമ്പു പറഞ്ഞ്‌ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിയ്‌ക്കുകയാണ്‌. തലതിരഞ്ഞ സാമ്പത്തിക നയങ്ങള്‍ കൊണ്ടാണ്‌ കേരളത്തില്‍ വികസനം ഉണ്ടാകാത്തതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിന്‌ മുമ്പിലും മറ്റ്‌ ജില്ലകളില്‍ ഭരണ സിരാകേന്ദ്രമായ കലക്ട്രേറ്റിനു മുന്നിലുമാണ്‌ ഉപരോധം. വര്‍ദ്ധിപ്പിച്ച ബസ്‌ ചാര്‍ജ്ജ്‌, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്‌‌ജ്‌ തുടങ്ങിയവ കുറയ്‌ക്കാത്ത നടപടി, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിലെ പരാജയം എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ കോണ്‍ഗ്രസ്‌ ഉപരോധ സമരം നടത്തുന്നത്‌. ഉപരോധം മൂലം ജീവനക്കാര്‍ക്ക്‌ ജോലിയ്‌ക്ക്‌ കയറാനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+