മീന്‍പിടിക്കാന്‍ ബുഷിന് സില്‍വയുടെ ക്ഷണം

ബുഷിന് യാത്രയയപ്പ് സന്ദേശം നല്‍കാനായി വിളിച്ചപ്പോഴാണ് ഡ സില്‍വ അദ്ദേഹത്തെ സ്വന്തം രാജ്യത്തേയ്‌ക്ക് ക്ഷണിച്ചത്. ഇവര്‍ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചതായി ബുഷിന്റെ വക്താവ് മാര്‍സലോ ബൗമാഷ് അറിയിച്ചു.
താന്‍ പടിയിറങ്ങുന്നത് തന്റെ ചുമതല നല്ലനിലയില്‍ പൂര്‍ത്തിയാക്കിയെന്ന സംതൃപ്‌തിയോടെയാണെന്ന് ബുഷ് സില്‍വയോട് പറഞ്ഞതായും ബൗമാഷ് അറിയിച്ചു.
സില്‍വയെ ബുഷ് ടെക്‌സാസിലേയ്‌ക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബുഷിനെ ബ്രസീലിലേയ്‌ക്ക് മിന്‍പിടുത്തത്തിനായി ക്ഷണിച്ചത്. ബുഷിന്റെയും സില്‍വയുടെയും ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ് മീന്‍പിടുത്തം.












Click it and Unblock the Notifications