കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീത ബന്‍സാലിനെ ഒബാമ നയ ഉപദേശകയായി നിയമിച്ചു

  • By Staff
Google Oneindia Malayalam News

Preeta Bansal
വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അഭിഭാഷക പ്രീത ബന്‍സാലിനെ വൈറ്റ് ഹൌസിലെ ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റില്‍ ജനറല്‍ കൌണ്‍സല്‍ ആന്‍ഡ് സീനിയര്‍ പോളിസി അഡ്വൈസറായി നിയമിച്ചു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒബാമ ജനുവരി 20ന്(ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 11.30)ന് അമേരിക്കയുടെ പ്രസിഡന്റായി ചുമതല ഏല്‍ക്കാനിരിക്കെ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടുന്നുപോകുന്ന രാജ്യത്തെ എത്രയും വേഗം അതില്‍ നിന്നും കരകയറ്റാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഒബാമ സാമ്പത്തിക നിയമം അടക്കമുള്ള വിഷയങ്ങളില്‍ അവഗാഹമുള്ള ബന്‍സാലിന്റെ ഒരു പ്രധാന പദവിയില്‍ നിയമിച്ചതെന്നാണ് സൂചന.

ഒബാമ ഭരണകൂടത്തില്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലേക്ക് പ്രീത നിയോഗിക്കപ്പെടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം ലീഗല്‍ സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിച്ചിട്ടുള്ള പ്രീത നിലവില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്കഡന്‍, ആര്‍പ്സ്, സ്ലേറ്റ, മീഗര്‍, ഫ്ളോം എല്‍പിപി എന്നിവയില്‍ പങ്കാളിയാണ്.

മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുളള യുണൈറ്റ്ഡ് സ്റ്റേറ്റ്സ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം(യുഎസ്സിഐആര്‍എഫ്) കമ്മിഷണറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനു പുറമെ അമേരിക്കയില്‍ ഒട്ടേറെ ഔദ്യോഗിക പദവികളും ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുള്ള പ്രീത അവിടത്തെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X