സത്യത്തില്‍ നിന്നും രാജു കോടികള്‍ തട്ടിയെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഏറ്റുപറഞ്ഞുകൊണ്ട് രാജിവച്ച സത്യം കമ്പ്യൂട്ടേഴ്സ് മുന്‍ ചെയര്മാന് രാമലിംഗരാജുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.
രാജു സത്യത്തില്‍ നിന്നും കോടികള്‍ കൈക്കലാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി ഡോളര്‍ ഏതാണ്ട് അമ്പത് കോടിയോളം രൂപ ഇദ്ദേഹം സത്യത്തില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കമ്പനിയെ മുന്‍നിരയില്‍ നിര്‍ത്താനായി ബാലന്‍സ് ഷീറ്റില്‍ ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി താനോ കമ്പനിയില്‍ ഉണ്ടായിരുന്ന തന്റെ സഹോദരനോ ഒരു രൂപപോലും ചെലവാക്കിയിട്ടില്ലെന്ന് രാജിവച്ച ദിവസം രാജു അവകാശപ്പെട്ടിരുന്നു.
ന്യൂയോര്‍ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടിനോട് രാജുവോ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇതേവരെ പ്രതികരിച്ചിട്ടില്ല. തട്ടിയെടുത്ത പണമുപയോഗിച്ച് രാജു പല കമ്പനികളുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ചില കമ്പനികള്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ സത്യത്തിന് കനത്തതിരിച്ചടി നല്‍കിക്കൊണ്ട് അമേരിക്കയിലെ പ്രമുഖ ഉപഭോക്താവ് കരാര്‍ റദ്ദാക്കി. സ്റ്റേറ്റ് ഫാം ഇന്‍ഷുറന്‍സ് കമ്പനിയാണ് സത്യവുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയത്. ഇതേസമയം സത്യത്തിന്റെ പ്രധാന ഉപഭോക്താക്കളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടുവരുകയാണെന്നും 90 ശതമാനം ഉപഭോക്താക്കളും കമ്പനിയ്ക്കു പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും സത്യം വൃത്തങ്ങള്‍ വ്യക്തമാക്കി.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications