അമേരിക്കന്‍ വിപണികളില്‍ കനത്ത തകര്‍ച്ച
വാഷിങ്‌ടണ്‍: വമ്പന്‍ പ്രതീക്ഷകളുയര്‍ത്തി പുതിയ പ്രസിഡന്റ് ബരാക് ഒബാമ അധികാരമേറ്റെടുത്തിട്ടും അമേരിക്കന്‍ ഓഹരി വിപണികള്‍ കനത്ത തകര്‍ച്ച നേരിട്ടു. ഡൗ ജോണ്‍സ് 332 പോയിന്റ് നഷ്ടത്തിലും നാസ്‌ഡാക്ക് 88 പോയിന്റ് നഷ്ടത്തിലുമാണ് വിപണി അവസാനിപ്പിച്ചത്.
ബാങ്കിംഗ് ഓഹരികളിലാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്.അമേരിക്കന്‍ വിപണിയില്‍ രണ്ടു മാസത്തിനിടെയുണ്ടാകുന്ന ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്‌ത കൊണ്ട് ഒബാമ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് ഇടിവിന് പിന്നിലെന്ന് വിപണി വിദ്‌ഗദര്‍ വിലയിരുത്തുന്നു
സാമ്പത്തിക മാന്ദ്യം നേരിടാന്‍ കടുത്ത നപടികള്‍ എടുക്കുമെന്നും വിപണികള്‍ മേലില്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും ഒബാമ അധികാരമേറ്റെടുത്തു കൊണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ബാങ്കിംഗ് മേഖലയിലെ അസ്ഥിരതയും തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി.












Click it and Unblock the Notifications