ബാംഗ്ലൂരിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് യദ്യൂരപ്പ
ബല്‍ഗാം: മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ അടുത്ത ലക്ഷ്യം ബാംഗ്ലൂര്‍ ആയിരിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്‌താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരര്‍ കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് തീരദേശങ്ങള്‍വഴി കടന്നുകയറിയതായി മുന്നറിയിപ്പുണ്ട്.
ഈ മുന്നറിയിപ്പുകളുണ്ടായിട്ടും ബാംഗ്ലൂരില്‍ എന്‍എസ്‌ജി യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാറിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഭീകരപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളായി ചേരുന്നത് തടയാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗം ഉടന്‍തന്നെ വിളിച്ചുചേര്‍ക്കുമെന്നും യദ്യൂരപ്പ അറിയിച്ചു.
മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ എല്ലാ ജില്ലകളിലും തുടങ്ങുമെന്നും പൊലീസുകാര്‍ക്ക് ഭീകരതയെ ചെറുക്കാന്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications