ബ്രഹ്മോസ് പരീക്ഷണം പരാജയം

ദേശീയ മാധ്യമങ്ങളാണ് മിസൈല്‍ പരീക്ഷണ പരാജയത്തിന്റെ വാര്‍ത്തകള്‍ പുറത്തു വിട്ടത്. ചൊവ്വാഴ്‌ച രാജസ്ഥാനിലെ പൊഖ്‌റാനിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലായ ബ്രഹ്മോസ് പരാജയപ്പെട്ടുവെന്ന് സമ്മതിയ്‌ക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും സൂചനകളുണ്ട്.
പരീക്ഷണ വിക്ഷേപണം നേരത്തെ പദ്ധതിയിട്ടതനുസരിച്ചാണെന്നും ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും ചൊവ്വാഴ്‌ച ദില്ലിയില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞിരുന്നു.
ബ്രഹ്മോസ് മിസൈല്‍ സൈന്യത്തിന് കൈമാറിയെന്ന് പ്രതിരോധവൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശബ്ദത്തെക്കാള്‍ 2.8 മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ വികസിപ്പിച്ചെടുത്തത്. ഇരുരാജ്യങ്ങളിലെ പ്രധാനപ്പെട്ട നദികളായ ബ്രഹ്മപുത്ര, മോസ്‌കോ നദികളുടെ പേരുകള്‍ ചേര്‍ത്താണ് ബ്രഹ്മോസ് എന്ന പേര് മിസൈലിന് നല്‌കിയത്.
ചൈനയുടെ സഹായത്തോടെ പാകിസ്‌താന്‍ അണ്വായുധ വാഹകശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാബര്‍ മിസൈലുകളാണ് പാകിസ്‌താന്റെ പക്കലുള്ളത്.
ഇതിന് മുമ്പ് നടത്തിയ പരീക്ഷണങ്ങളിലെല്ലാം ബ്രഹ്മോസ് വിജയം കണ്ടിരുന്നു. എന്നാല്‍ സൈന്യത്തിന്റെ പക്കലുള്ളതില്‍ നിന്നും വ്യത്യസ്‌തമായി കുത്തനെ വിക്ഷേപിയ്‌ക്കുന്ന രീതി അവംലബിച്ചതാണ് പരാജയത്തിന് കാരണമായതെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications