Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം: സത്താര്‍ പിടിയില്‍

ഹൈദരാബാദ്‌: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച അബ്ദുള്‍ സത്താര്‍ പിടിയിലായി. പാക്‌ ഭീകരസംഘമായ ലക്ഷ്‌കര്‍ ഇ തൊയ്‌ബയില്‍ അംഗമായ സത്താറാണ്‌ സംസ്ഥാനത്ത്‌ നിന്നും യുവാക്കളെ തീവ്രവാദ ക്യാമ്പുകളിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തിരുന്നത്‌.

മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂര്‍ എടക്കാനത്തൊടിയ വീട്ടില്‍ സൈനുദ്ദീന്‍ എന്ന സത്താറിനെ സൈബരാബാദ്‌ ബന്ദലഗുഡയില്‍ നിന്ന്‌ ആന്ധ്ര പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്റ്‌സ്‌ വിഭാഗമാണ്‌ പിടികൂടിയത്‌. രാജ്യവ്യാപകമായി പോലീസ്‌ തിരയുന്ന തീവ്രവാദിയാണ്‌ ഇയാള്‍.

ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളിലെ പോലീസ്‌ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത്‌ സമീപകാലത്തായി നടന്ന ബോംബ്‌ സ്‌ഫോടനപരമ്പരകള്‍ക്ക്‌ പിന്നില്‍ സത്താറിന്‌ പങ്കുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌.

ബോംബ്‌ നിര്‍മാണത്തിനാവശ്യമായ മൈക്രോചിപ്പുകള്‍ എത്തിച്ചു കൊടുത്തത്‌ ഇയാളാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു.

2004ല്‍ ഒരു വ്യവസായിയെന്ന വ്യാജേനയാണ്‌ സത്താര്‍ ഹൈദരാബാദിലെത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ജാമിയ അരിഫിയ നൂരിയിലുള്ള ഒരു മദ്രസയിലെ പരിചയമാണ്‌ സത്താറിനെ തീവ്രവാദത്തിന്റെ വഴിയിലെത്തിച്ചത്‌. സത്താറിനെ കേരള പോലീസിന്‌ കൈമാറുമെന്ന്‌ ആന്ധ്രാ പോലീസ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+