എയ്ഡ്സിനെ ഭയന്ന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി
ഗുഡ്ഗാവ്: എയ്ഡ്സ് ബാധയുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി. ഗുഡ്ഗാവിലെ ഷികോഹ്പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 16നായിരുന്നു കൂട്ടക്കൊല നടന്നത്.
സംഭവത്തെത്തുടര്‍ന്ന് യുവാവിന്റെ പിതാവിനെയും സഹോദരനെയും പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍പ്പോയ യുവാവിനെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് യുവാവ് കൊലപാതക കാരണം വ്യക്തമാക്കിയത്. ഭാര്യയ്ക്കും മക്കള്‍ക്കും എയ്ഡ്സുണ്ടെന്ന് സംശയിച്ച് മൂവരെയും കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഇരുപത്തിയേഴുകാരിയായ ഭാര്യയും ഏഴ് വയസ്സുള്ള മകളും, അഞ്ചുവയസ്സുകാരനായ മകനുമാണ് കൊല്ലപ്പെട്ടത്.
വിവാഹ ശേഷം ഇയാള്‍ ചീത്ത കൂട്ടുകെട്ടില്‍ പെടുകയും ലൈംഗികത്തൊഴിലാളികളുമായി തുടര്‍ച്ചയായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നുവത്രേ. കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള തനിക്ക് എയ്ഡ്സ് പിടിപെട്ടിട്ടുണ്ടാകുമെന്ന് ഇയാള്‍ ഭയക്കുകയും ചെയ്തിരുന്നു.
ഭയത്തെത്തുടര്‍ന്ന് പരിഹാരമാര്‍ഗ്ഗത്തിനായി ഇയാള്‍ ഒരു മന്ത്രിവാദിയെ ചെന്നു കണ്ടു മന്ത്രവാദിയാകട്ടെ ഇയാള്‍ ഉടന്‍ മരിയ്ക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. ഇതോടെ തനിക്ക് എയ്ഡ്സുണ്ടെന്ന ഇയാളുടെ സംശയം ബലപ്പെട്ടു. തനിക്കൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും രോഗം പകര്‍ന്നിരിക്കാമെന്നും ഇയാള്‍ വിശ്വസിച്ചു.
തുടര്‍ന്ന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൊലനടത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ ഇയാള്‍ക്ക് ധൈര്യം വന്നില്ല. തുടര്‍ന്ന് കേസ് ഭയന്ന് ഒളിവില്പ്പോവുകായായിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications