ഗജിനി കട്ട് ഒബാമ കട്ടിന് വഴിമാറി

അമീര്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഗജിനി പുറത്തിറങ്ങിയപ്പോള്‍ ഗജിനി കട്ട് എന്ന പേരില്‍ ചിത്രത്തിലുള്ള അമീറിന്റെ ഹെയര്‍ സ്റ്റൈല്‍ തരംഗമായി. ഇപ്പോഴിതാ ബാംഗ്ലൂരിലെ യുവാക്കള്‍ ഒന്നാകെ ഒബാമ കട്ടിലേയ്ക്ക് വഴിമാറുന്നു.
നഗരത്തിലെ മുടിവെട്ട് കടകളിലെല്ലാം യുവാക്കള്‍ ഒബാമ കട്ട് എന്ന ആവശ്യവുമായി എത്തുകയാണ്. പ്രത്യേകിച്ചും കോളെജ് കുമാരന്മാര്ക്കിടയിലാണത്രേ ഒബാമകട്ടിന് പ്രിയമുള്ളത്. മുടിവെട്ടാന്‍ വരുന്ന യുവാക്കളെല്ലാം ഒബാമ കട്ടാണ് ആവശ്യപ്പെടുന്നതെന്ന് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സലൂണുകള്‍ നടത്തുന്നവര്‍ പറയുന്നു.
രാജ്യത്തൊട്ടാകെ സലൂണ്‍ ശൃംഗലയുള്ള പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്റെ അഭിപ്രായത്തില്‍ ഒബാമ കട്ടും ഗജിനി കട്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. ഗജിനി കട്ട് കുറേക്കൂടി മുടി കളഞ്ഞ് രണ്ട് വരകള്‍ തെളിഞ്ഞ് കാണുന്നവിധത്തിലാണ്. ഒബാമയുടെതിന് ഇതില്‍ നിന്നും അല്പം വ്യത്യാസമേയുള്ളു. ഗജിനി കട്ടിന്റെ അത്ര ടഫ് ലുക്ക് ഒബാമ കട്ടിനില്ല- ജാവേദ് പറയുന്നു.
ഒബാമ അധികാരത്തിലേറിയ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റേതുപോലുള്ള ഹെയര്‍സ്റ്റൈല്‍ വേണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ആളുകള്‍ സലൂണുകളിലെത്തിയത്. ചില യുവാക്കളെത്തുന്നത് കാമുകിമാരുടെ നിര്‍ദ്ദേശപ്രകാരം ഒബാമ കട്ട് ചെയ്യാന്വേണ്ടിയാണത്രേ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications