കര്‍ണാടകയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബിഡാര്‍ ജില്ലയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. വിങ് കമാന്‍ഡര്‍ ആര്‍.എസ് ധലിവാല്‍ ആണ് മരിച്ചത്.
വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ബിഡാര്‍ ജില്ലയിലെ കുന്ദര്‍ വനമേഖയില്‍വച്ച് ബുധനാഴ്‌ച രാവിലെ 8.45നാണ് അപകടമുണ്ടായത്.
സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications