കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക്‌ കവറുപേക്ഷിച്ചാല്‍ ടിവി സമ്മാനം

  • By Staff
Google Oneindia Malayalam News

നോയ്‌ഡ: വീട്ടിലേയ്‌ക്ക്‌ ഒരു ടിവി കൂടി കിട്ടുകയാണെങ്കില്‍ ആരെങ്കിലും വേണ്ടെന്ന്‌ വയ്‌ക്കുമോ, അതും വളരെ നിസ്സാരമായ ഒരു കാര്യം ചെയ്യുന്നത്‌ വഴിയാണ്‌ ടിവി കിട്ടുന്നതെങ്കിലോ ആരും വേണ്ടെന്നുവയ്‌ക്കാനിടയില്ല.

ടിവി വെറുതെ കിട്ടുമെന്ന്‌ വിചാരിക്കരുത്‌. പ്ലാസ്റ്റിക്‌ കവറിന്റെ ഉപയോഗം നിര്‍ത്തണം. അങ്ങനെയാണെങ്കില്‍ വീട്ടില്‍ രണ്ട്‌ ടിവിയുണ്ടെന്ന്‌ അല്‍പം അഹങ്കാരത്തോടെ നോയ്‌ഡക്കാരില്‍ ചിലര്‍ക്ക്‌ പറയാന്‍ കഴിഞ്ഞേയ്‌ക്കും.

നോയ്‌ഡയിലെ ഒരു എന്‍ജിഒ ആയ നിര്‍മാണ്‍ ആണ്‌ പ്ലാസ്റ്റിക്‌ കവറിനെതിരെയുള്ള പുതിയൊരു ബോധവല്‍ക്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. ക്വിറ്റ്‌ പോളി ബാഗ്‌സ്‌ ആന്റ്‌ സേവ്‌ എന്‍വയോണ്‍മെന്റ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പരിപാടിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നവര്‍ക്കാണ്‌ സമ്മാനമായി ഒരു ടിവി സെറ്റ്‌ ലഭിക്കുന്നത്‌.

ഇത്തരമൊരു വാഗ്‌ദാനം നല്‍കുന്നതിലൂടെ നിരോധനത്തിലൂടെയല്ലാതെ പ്ലാസ്റ്റിക്‌ കവറുകള്‍ ഉപയോഗിക്കുന്നത്‌ തടയുകയെന്നതാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്‌ നിര്‍മാണിന്റെ പ്രതിനിധി ആര്‍കെ ഗുപ്‌ത പറയുന്നു. ഇതിനായി നിര്‍മ്മാണ്‍ കണ്ടെത്തിയ വഴിയാണ്‌ സമ്മാനങ്ങള്‍ വാഗ്‌ദാനം ചെയ്യുകയെന്നത്‌.

പ്ലാസ്റ്റിക്‌ നിരോധനം പലപ്പോഴായി പരാജയപ്പെട്ടപ്പോഴാണ്‌ നിര്‍മ്മാണ്‍ ഇത്തരമൊരു പരിപാടിയെക്കുറിച്ച്‌ ചിന്തിച്ചത്‌. സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ കവര്‍ വേണ്ടെന്ന്‌ പറയുന്നവര്‍ക്ക്‌ ഒരു കൂപ്പണ്‍ നല്‍കാനുള്ള സംവിധാനങ്ങളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ഈ കൂപ്പണ്‍ വഴിയാണ്‌ സമ്മാനജേതാക്കളെ തിരഞ്ഞെടുക്കുന്നത്‌.

നൂറില്‍ ഒരു കൂപ്പണിന്‌ എന്ന തോതില്‍ സമ്മാനവും ലഭിയ്‌ക്കും. എണ്ണൂറോളം പഴം പച്ചക്കറി വില്‍പ്പനക്കാര്‍ ഈ പരിപാടിയില്‍ ചേര്‍ന്നിട്ടുണ്ട്‌. ഇവര്‍ വഴിയാണ്‌ ഈ കൂപ്പണുകള്‍ നല്‍കുന്നത്‌. നറുക്കെടുപ്പിലെ ആദ്യ സമ്മാനം കളര്‍ ടിവിയാണ്‌, രണ്ടാം സമ്മാനം ഒരു വാട്ടര്‍ പ്യൂരിഫയര്‍, മൂന്നാം സമ്മാനമായി ഡിവിഡി പ്ലയറുകളാണ്‌ നല്‍കുന്നത്‌.

എല്ലാമസത്തിലും നറുക്കെടുപ്പും സമ്മാനവിതരണവും നടത്തുമന്നും ഗുപ്‌ത പറഞ്ഞു. നോയ്‌ഡ നഗരസഭാ അധികതൃതരാണ്‌ പദ്ധതിയ്‌ക്ക്‌ ആവശ്യമായ ധനസഹായം നല്‍കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X