കാണിക്കയായി വിമാനം നല്‍കൂ വിദേശയാത്ര തരപ്പെടും
ജലന്ധര്‍: ഇന്ത്യ വിട്ട് ഏതെങ്കിലും ഒരു വിദേശരാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് വളരെക്കാലമായി ആഗ്രഹിക്കുകയാണോ എങ്കിലിതാ അതിനൊരു എളുപ്പവഴി. പഞ്ചാബിലെ ഒരു ഗുരുദ്വാരയിലേയ്ക്ക് ഒരു വിമാനം നേര്‍ച്ച നേരുക. ഏറെ നാളായുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകില്ലെന്ന് ആരു കണ്ടു.
ഹോ ഒരു വിമാനമൊക്കെ എങ്ങനെ കൊടുക്കാന്‍ കഴിയും എന്നാണ് കരുതുന്നതെങ്കില്‍ ആശങ്കപ്പെടേണ്ട ചെറിയ വിമാനം മതി അതായത് വെറും കളിപ്പാട്ടം. ഈ വിശ്വാസത്തില്‍ കഴമ്പുണ്ടോയെന്നകാര്യത്തില് ഉറപ്പൊന്നുമില്ലെങ്കിലും പഞ്ചാബിലെ പ്രത്യേകിച്ചും ഇവിടത്തെ ധോബ എന്ന സ്ഥലത്തുള്ള യുവാക്കളില്‍ ഭൂരിപക്ഷവും ബാബാ നിഹാല്‍ സിങ് ജി ഷഹീദാന് എന്ന ഈ ഗുരുദ്വാരയില്‍ പോയി വിമാനങ്ങള്‍ നേര്‍ച്ച നല്‍കുകയാണ്.
ഗുരുദ്വാരയില്‍ സമര്‍പ്പിക്കുന്ന കളിവിമാനങ്ങളില് സ്വന്തം പേരെഴുതിയാണ് നല്‍കേണ്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണത്രേ ഈ രീതി ഇവിടെ ആരംഭിച്ചത്. ഏതോ ഒരാള്‍ കുറച്ച് നാള് മുമ്പ് ഇങ്ങനെ കളിവിമാനം നേര്‍ച്ച നേര്‍ന്നപ്പോള്‍ അയാള്‍ക്ക് വിദേശത്ത് സ്ഥിരതാമസമാക്കാന്‍ സാധിച്ചുവെന്ന കഥ പരന്നതോടെയാണ് ആളുകള്‍ കൂട്ടത്തോടെ ഇവിടെച്ചെന്ന് വിദേശത്ത് താമസിക്കാന്‍ അനുഗ്രഹം ലഭിക്കാനായി കളിവിമാനം നേര്‍ന്ന് പ്രാര്‍ത്ഥന തുടങ്ങിയത്.
എന്തായാലും ഇങ്ങനെ നേര്‍ച്ചയായി കിട്ടുന്ന കളിവിമാനങ്ങള്‍ സൂക്ഷിക്കാന്‍ ഇപ്പോള്‍ ഗുരുദ്വാരയില്‍ സ്ഥലമില്ലാതായിരിക്കുന്നുവെന്നാണ് ഇവിടെത്തെ പുരോഹിതന് പറയുന്നത്. എന്തായാലും ഗുരുദ്വാരയ്ക്ക് സമീപമുള്ള കടകളില്‍ കളിവിമാനക്കച്ചവടം പൊടിപൊടിയ്ക്കുകയാണ്.
150 മുതല്‍ 500 രൂപവരെയുള്ള വിമാനങ്ങളാണ് ഈ കടകളില്‍ വില്‍ക്കുന്നത്. ദിവസം പതിനഞ്ചോ ഇരുപതോ പേരെങ്കിലും ഇതുവാങ്ങാനായി എത്തുമെന്നും കടക്കാര് പറയുന്നു.
ഞായറാഴ്ചയാണത്രേ വിമാനം കൊണ്ടുവരുന്നവരുടെ എണ്ണം ഏറ്റവും കൂടുന്നത്, ചുരുങ്ങിയത് 40-50 വിമാനങ്ങളെങ്കിലും ഓരോ ഞായറാഴ്ചയും ഗുരുദ്വാരയില്‍ കിട്ടുന്നുണ്ട്. ചില ഭക്തര്‍ തങ്ങള്‍ പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളിലുള്ള വിമാനങ്ങളുടെ മാതൃകയാണത്രേ കൊണ്ടുവരുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications