കേരളത്തിലെ തീവ്രവാദ ബന്ധം: 22 പേര്‍ പ്രതികള്‍
തലശ്ശേരി: കേരളത്തില്‍ നിന്നുള്ള തീവ്രവാദ ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 22 പ്രതികളാണുള്ളത്. ഇതില്‍ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കശ്‌മീരില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചു പേരെ പിടികിട്ടാനുണ്ട്. പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിയ്‌ക്കുന്നത്.
കേസിലെ ഇരുപത്തിയൊന്നാം പ്രതിയായ അബ്ദുള്‍ സത്താറിനെ ചൊവ്വാഴ്‌ച ആന്ധ്രാ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സത്താര്‍ വഴിയാണ് സംസ്ഥാനത്ത് നിന്നും യുവാക്കള്‍ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
കശ്‌മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട തയ്യാട്ടില്‍ അബ്ദുള്‍ ജബ്ബാറിനെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും നേരത്തെ പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് സത്താറിനെ കുടുക്കാന്‍ സഹായകമായത്. തലശേരി അഡീഷണല്‍ സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications