സംസാരിച്ച്‌ സംസാരിച്ച്‌ ലൂയിസ്‌ ഗിന്നസ്‌ ബുക്കില്‍

Lluis Colet
പാരീസ്‌: സംസാരിച്ച്‌ സംസാരിച്ച്‌ ഫ്രഞ്ചുകാരനായ ലൂയിസ്‌ കോളറ്റ്‌ ഒരു ലോക റെക്കോര്‍ഡ്‌ ഭേദിച്ചു. 124 മണിക്കൂര്‍ തുടര്‍ച്ചായായി സംസാരിച്ചാണ്‌ ലൂയിസ്‌ ലോക റെക്കോര്‍ഡ്‌ ഭേദിച്ചത്‌.

സ്‌പാനിഷ്‌ ചിത്രകാരനായ സല്‍വദാര്‍ ഡാലി, കാറ്റലന്‍ ഭാഷ, സംസ്‌കാരം എന്നിവയെക്കുറിച്ചാണ്‌ ലൂയിസ്‌ സംസാരിച്ചത്‌. ദക്ഷിണ ഫ്രാന്‍സിലെ പെന്‍പിഗ്നന്‍ നഗരത്തിലെ റയില്‍വേസ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ അഞ്ചു പകലും നാലു രാത്രിയും തുടര്‍ച്ചയായിട്ടായിരുന്നൂ ലൂയിസിന്റെ സംസാരം.

ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ പരിപാടി വീക്ഷിക്കാന്‍ എത്തിയിരുന്നു. 120 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിച്ച ഒരു ഇന്ത്യക്കാരന്റെ റെക്കോര്‍ഡാണ്‌ ഇതോടെ പഴങ്കഥയായത്‌. ലൂയിസിന്റെ പ്രകടനം കാണാനായി ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു.

റക്കോര്‍ഡ്‌ ഭേദിച്ചതായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഈ ദിവസം തന്നെ സംബന്ധിച്ച്‌ മഹത്തരമാണെന്നാണ്‌ ലൂയിസ്‌ പ്രതികരിച്ചത്‌. കൂടാതെ കാറ്റലന്‍ ഭാഷയെയും സംസ്‌കാരത്തെയും എതിര്‍ക്കുന്ന എല്ലാവര്‍ക്കുമായി താനീ റെക്കോര്‍ഡ്‌ സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസാര ദൗത്യം അവസാനിച്ചപ്പോഴേയ്‌ക്കും ലൂയിസന്റെ ശബ്ദത്തിന്‌ ക്ഷീണവും വ്യത്യാസവും അനുഭവപ്പെട്ടിരുന്നു. 2004ല്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിച്ച്‌ ലൂയിസ്‌ റെക്കോര്‍ഡിട്ടിരുന്നു. ഇതാണ്‌ പിന്നീട്‌ 120 മണിക്കൂര്‍ സംസാരിച്ച്‌ ഇന്ത്യക്കാരന്‍ ഭേദിച്ചത്‌. വീണ്ടും സംസാരപ്പെരുമ ലൂയിസ്‌ സ്വന്തം പേരിലാക്കിമാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+