ഇന്റല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പൂട്ടുന്നു

മലേഷ്യയിലെയും ഫിലിപ്പീന്‍സിലെയും നിര്‍മാണ കേന്ദ്രങ്ങളാണ് പൂട്ടുന്നത്. 2008 അവസാനത്തില്‍ കമ്പനിയ്‌ക്ക് ആകെ 84,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
നാലാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍മാണയൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താനും തൊഴിലാളികളെ പിരിച്ചുവിടാനും കമ്പനി തീരുമാനിച്ചത്.
മലേഷ്യയിലെയും ഫിലിപ്പീന്‍സിലെയും യൂണിറ്റുകള്‍ക്കൊപ്പം ഒറിഗണിലെ ഹില്‍സ്‌ബറോയിലുള്ള വാഫര്‍ ഫാബ്രിക്കേഷന്‍ സംവിധാനത്തിന്റെ ഉല്‍പാദനവും നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തില്‍ ചില അഴിച്ചുപണികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications