കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

373792 പേര്‍ രാജുവിനെ ചീമുട്ടയെറിഞ്ഞു

  • By Staff
Google Oneindia Malayalam News

Nail Thief
ദില്ലി: സത്യം കമ്പ്യൂട്ടേര്‍സില്‍ സാമ്പത്തിക ക്രമക്കേട്‌ നടത്തിയ രാമലിംഗരാജുവിനെ ചീമുട്ടയെറിയാന്‍ അവസരം. ഇന്റര്‍നെറ്റിലെ കളിയിലാണ്‌ രാജുവിന്‌ ചീമുട്ടയേറ്‌ കിട്ടുന്നത്‌.

രാജുവിനെ ചീമുട്ടയെറിയുന്ന ഗെയിമിന്‌ അനുദിനം കളിക്കാന്‍ കൂടിവരുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നെയില്‍ ദി തീഫ്‌ ഡോട്ട്‌ കോം എന്ന സൈറ്റില്‍ നെയില്‍ ദി തീഫ്‌ എന്നപേരില്‍തന്നെയാണ്‌ ഗെയിമുള്ളത്‌.

മുപ്പത്‌ സെക്കന്റിനുള്ളില്‍ മൗസ്‌ ചലിപ്പിച്ചുകൊണ്ട്‌ രാജുവിന്റെ മുഖത്തേയ്‌ക്ക്‌ പരമാവധി മുട്ടയെറിയാന്‍ കഴിയുന്നവര്‍ക്ക്‌ കൂടുതല്‍ പോയിന്റ്‌ ലഭിയ്‌ക്കും. സുഹൃത്തുക്കളെ വെല്ലുവിളിച്ചുകൊണ്ട്‌ കളിയില്‍ ജയിച്ച്‌ ഒരു ഐപോഡ്‌ സ്വന്തമക്കാനുള്ള അവസരവും സൈറ്റ്‌ നല്‍കുന്നുണ്ട്‌.

ഒട്ടേറെ സന്ദര്‍ശകരാണ്‌ ഈ ഗെയിമിനായി സൈറ്റില്‍ എത്തുന്നത്‌. ടോപ്പ്‌ സ്‌കോര്‍ നേടിയ കളിക്കാരില്‍ ഇരുപതിനായിരത്തോളം പോയിന്റ്‌ നേടിയ കളിക്കാര്‍വരെയുണ്ട്‌. ഇതേവരെ ആകെ 373792 പേരാണ്‌ രാജുവിനെ മുട്ടയെറിഞ്ഞത്‌. സത്യം തട്ടിപ്പിന്‌ ശേഷം രാജുവിനെ കളിയാക്കിയും കുറ്റപ്പെടുത്തിയും എസ്‌എംഎസുകളും ഇമെയിലുകളും പ്രചരിക്കുന്നുണ്ട്‌.

ജോണി ജോണി യെസ്‌ പപ്പാ എന്ന ഇംഗ്ലീഷ്‌ നെഴ്‌സറി ഗാനത്തെ മാറ്റി രാജു രാജു യെസ്‌ ബാബാ, ചീറ്റിംഗ്‌ അസ്‌ നോ ബാബ, ടെല്ലിങ്‌ ലൈസ്‌ നോ ബാബ, ഓപ്പണ്‍ യുവര്‍ അക്കൗണ്ട്‌ ഹഹഹ എന്നിങ്ങനെ പലതരത്തിലുള്ള മൊബൈല്‍ സന്ദേശങ്ങളും ഇമെയിലുകളുമാണ്‌ പ്രചരിക്കുന്നത്‌

ഇതിന്‌ മുമ്പ്‌ വധിക്കപ്പെട്ട ഇറാഖി പ്രസിഡന്റ്‌ സദ്ദാം ഹുസൈനെ ചീമുട്ടയെറിയുന്ന ഗെയിം ഇന്റര്‍നെറ്റില്‍ പ്രചാരം നേടിയിരുന്നു. അടുത്തിടെ ഇറാഖില്‍ മാധ്യമപ്രവര്‍ത്തകന്റെ ചെറുപ്പേറ്‌ കിട്ടിയ ബുഷിനെ ചെരുപ്പെറിയുന്ന ഗെയിമും നെറ്റില്‍ പ്രചാരം നേടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X