Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജു പ്രതിമാസം 20കോടി വെട്ടിച്ചുവെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍

ഹൈദരാബാദ്‌: സത്യം കമ്പ്യൂട്ടേര്‍സ്‌ സ്ഥിരനിക്ഷേപരേഖകളില്‍ മുന്‍ ചെയര്‍മാന്‍ രാമലിംഗരാജു തട്ടിപ്പ്‌ നടത്തിയതായി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രതിമാസം ഇരുപത്‌ കോടി രൂപയോളം രാജു വെട്ടിപ്പ്‌ നടത്തിയിട്ടുണ്ടത്രേ. ഈ പണമത്രയും ബിനാമി പേരുകളില്‍ ഭൂമിയും മറ്റും വാങ്ങഇക്കൂട്ടാനാണ്‌ ഉപയോഗിച്ചത്‌. ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമിയാണ്‌ നാനൂറോളം ബിനാമി പേരുകളില്‍ രാജു വാങ്ങിക്കൂട്ടിയത്‌.

ഇത്തരത്തില്‍ വെട്ടിപ്പ്‌ നടത്തിക്കൊണ്ടിരിക്കെയാണ്‌ രാജു കമ്പനിയുടെ ലാഭം പെരുപ്പിച്ച്‌ കാട്ടിയത്‌. കമ്പനിയ്‌ക്ക്‌ യഥാര്‍ത്ഥത്തില്‍ 40000 ജീവനക്കാരുണ്ടായിരുന്നപ്പോള്‍ ശംബളപ്പട്ടികയില്‍ ജീവനക്കാരുടെ എണ്ണം 53000 എന്നാണ്‌ കാണിച്ചിരുന്നത്‌. രാമലിംഗരാജുവിനെയും വദ്‌ലമണിയെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിഐഡിയുടെ ഹര്‍ജി പരിഗണിക്കവരെയാണ്‌ കോടതിയില്‍ സിഐഡിയുടെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ അജയ്‌ കുമാര്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്‌.

കമ്പനിയില്‍ നിന്നും വെട്ടിച്ച തുക സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി ചോദ്യം ചെയ്യലിനിടെ രാജു വ്യക്തമാക്കിയ കാര്യവും പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രാജുവിനെയും വദ്‌ലമണിയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ്‌ സിഐഡിയുടെ ആവശ്യം.

ആന്ധ്രയിലെ രംഗ റെഡ്ഡി ജില്ലയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായ ആക്കുള രാജയ്യ മുഖേനയാണത്രേ നാനൂറോളം ബിനാമി പേരുകളില്‍ രാജു വസ്‌തുവകകള്‍ വാങ്ങിക്കൂട്ടിയത്‌. സഹോദരന്‍ സൂര്യനാരായണ രാജു, അമ്മ അപ്പലനരസിംഹ എന്നിവരുടെ പേരിലും രാജു വന്‍തുകയുടെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ഇതിനിടെ സത്യത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം വ്യാഴാഴ്‌ച ചേരുന്നുണ്ട്‌. നിയമപ്രശ്‌നങ്ങള്‍, സിഇഒ, സിഎഫ്‌ഒ എന്നിവരുടെ നിയമനം എന്നീ കാര്യങ്ങളായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+