അഭയ: വൈദികരെ സഭാ ചുമതലകളില്‍ നിന്നും മാറ്റി
കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളാക്കപ്പെട്ട വൈദികരെയും കന്യാസ്‌ത്രീയെയും കോട്ടയം അതിരൂപത സഭാചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കൗമുദിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.
എന്നാല്‍ അതിരൂപതാ അധികൃതര്‍ ഇക്കാര്യം ഇതേവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് ഇതുവരെ വഹിച്ചുകൊണ്ടിരുന്ന ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്.
കോട്ടൂരിനെ അതിരൂപതയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും, പൂതൃക്കയിലെ രാജപുരം സെന്റ് പയസ് ടെന്‍ത് കോളെജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നുമാണ് ഒഴിവാക്കിയത്. കോട്ടയം സെന്റ് ജോസഫ് ജനറലേറ്റിലെ സിസ്റ്റര്‍ സെഫിയെ കോണ്‍വെന്റ് ചുമതലകളില്‍ നിന്നുമാണ് മാറ്റിയിരിക്കുന്നത്.
കേസില്‍ ഇവര്‍ മൂവരും അറസ്‌റ്റിലായപ്പോള്‍ ഇവരെ സഭാ പദവികളില്‍ നിന്നും ഒഴിവാക്കണമെന്ന് വിശ്വാസികളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. അറസ്റ്റു ചെയ്‌തിട്ടും ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുകയും ഇടയലേഖനങ്ങള്‍ ഇറക്കുകയും ചെയ്‌ത സഭയുടെ നടപടി ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications