ഏഷ്യാനെറ്റ് 200ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു?

ജീവനക്കാരില്‍ ഇരുപത് ശതമാനം പേര് മാത്രമാണ് ജോലി ചെയ്യുന്നതെന്നും ബാക്കിയുള്ളവര്‍ വെറുതെയിരുന്ന് ശംബളം വാങ്ങുകയാണെന്നും ആരോപിച്ചാണ് പിരിച്ചുവിടലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.
അറുനൂറിലധികം ജീവനക്കാരാണ് ഏഷ്യാനെറ്റിലുള്ളത്. ഇതില്‍ ഭൂരിഭാഗവും പ്രധാന ചാനലായ ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. സ്റ്റാറിന്റെ മറ്റു പ്രാദേശിക ചാനലുകളിലൊന്നും ഇത്രയധികം ജീവനക്കാരുള്ളതായി സൂചനകളില്ല. ജീവനക്കാരെ വെട്ടിക്കുറിയ്ക്കാന് ഒരു കാരണമായി ഇതും പറയപ്പെടുന്നു.
പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഏഷ്യാനെറ്റിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കള്‍ ശരിവെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. കഴിഞ്ഞ വര്‍ഷാന്ത്യത്തിലാണ് ഏഷ്യാനെറ്റ് ചാനലുകള്‍ സ്റ്റാര്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. വാര്‍ത്താ ചാനല്‍ ഏറ്റെടുക്കാന്‍ നിയമമനുവദിയ്ക്കാത്ത് മൂലം ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസുമാണ് സ്റ്റാര്‍ വിലയ്ക്ക് വാങ്ങിയത്.
സംസ്ഥാനത്തെ മാധ്യമ ചരിത്രത്തില്‍ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നായിരുന്നു അത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധ ശബ്ദമുയര്ന്നിരുന്നുവെങ്കിലും അതൊന്നും വില്പനയെ ബാധിച്ചിരുന്നില്ല. ഏറ്റെടുക്കല്‍ പ്രക്രിയകള്‍ക്കിടെ ജീവനക്കാരിലൊരാളെയും പിരിച്ചുവിടില്ലെന്ന് സ്റ്റാര്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് പരസ്യ വിപണിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ഇത്രയധികം ജീവനക്കാരെ ചുമക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ സ്റ്റാറിനെ പ്രേരിപ്പിച്ചതെന്ന് സൂചനകളുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications