ആലപ്പുഴയിലും സിപിഎമ്മിന് ഷൊര്‍ണൂര്‍ മോഡല്‍ ഷോക്ക്
ആലപ്പുഴ: ഷൊര്‍ണൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ വിമതര്‍ നല്കിയ ഷോക്കിന്റെ ക്ഷീണം തീരുന്നതിന് മുന്‍പേ ആലപ്പുഴ ജില്ലയിലും സിപിഎമ്മിന് ഷോക്ക് ട്രീറ്റ്മെന്റ്.
അമ്പലപ്പുഴ വടക്ക് തീരദേശം ഒന്നാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വിമതസ്ഥാനാര്‍ഥി വി. ധ്യാനസുതന് വിജയം നേടി. സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ധ്യാനസുതന് വാര്‍ഡ് പിടിച്ചടക്കിയത്.
ഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും മന്ത്രി ജി. സുധാകരന്റെയും നാട്ടിലാണ് സിപിഎമ്മിന് വിമത ഷോക്ക് ലഭിച്ചിരിക്കുന്നത്. ഷൊര്‍ണൂരിലെ പരാജയത്തെ പ്രകാശ് കാരാട്ടിന്റെനാട്ടില് സിപിഎമ്മിന് പരാജയം എന്ന നിലയ്ക്കായിരുന്നു ദേശീയ മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയത്.
222 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ധ്യാനസുതന് ജയിച്ചത്. അദ്ദേഹത്തിന് 510 വോട്ടുകള്‍ ലഭിച്ചു. യുഡിഫ്: 288, സിപിഎം: 122, പിഡിപി: 60, ബിജെപി: 50 എന്നിങ്ങനെയാണ് വോട്ടുനില.
പുന്നപ്ര സമരഭൂമിയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള ഈ വാര്‍ഡില്‍ ആകെ പോള്‍ചെയ്ത 1030 വോട്ടില്‍ പകുതിയോളം വോട്ടുകള്‍ സിപിഎം വിമത സ്താനാര്‍ഥി സ്വന്തമാക്കി. ഇതു സിപിഎമ്മിനെതിരായ വിജയമല്ലെന്നും പാര്‍ട്ടിയിലെ ചിലരുടെ തെറ്റായ നയങ്ങള്‍ക്കെതിരായ വിജയമാണെന്നും ധ്യാനസുതന് പറഞ്ഞു.
ഷൊര്‍ണൂരിലെ പാഠമുള്‍ക്കൊണ്ട് വിമത സ്ഥാനാര്‍ത്ഥിയെ ഒതുക്കാനായി പാര്‍ട്ടി വന്‍ പ്രചാരണങ്ങളാണ് നടത്തിയിരുന്നത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 72.68 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു.
യുഡിഎഫിന് മുന്നേറ്റം
വിവിധ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന 23 സീറ്റുകളില്‍ ഫലം അറിവായപ്പോള്‍ യുഡിഎഫ് 14-ഉം എല്‍ഡിഎഫ് എട്ടും സിപിഎം വിമതന് ഒന്നും സീറ്റുകള്‍ നേടി.
ഇതില്‍ ആറു സീറ്റുകള്‍ യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. കങ്ങഴ(കോട്ടയം), കായംകുളം, അയ്യന്തോള്‍(തൃശൂര്‍), പിരയാരി(പാലക്കാട്) എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ മൂന്നു വാര്‍ഡുകളില്‍ മുസ്ലീം ലീഗും ഒരിടത്ത് സിപിഎമ്മും സീറ്റ് നിലനിര്‍ത്തി. കോഴിക്കോട് ചെക്ലിയാട് ലീഗ് നിലനിര്‍ത്തി. വയനാട്ടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനതാദദളും കണ്ണൂരില്‍ സിപിഎമ്മും സീറ്റ് നിലനിര്‍ത്തി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications