10000 കോടിയുടെ അതിവേഗ പാതയ്‌ക്ക് നിര്‍ദ്ദേശം
തിരുവനനന്തപുരം: സംസ്ഥാന കരട് റോഡ് നയം പ്രഖ്യാപിച്ചു. അടുത്ത 12 വര്‍ഷത്തേക്കുള്ള റോഡ് വികസന നിര്‍ദ്ദേശങ്ങളാണ് നയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിയ്‌ക്കുന്നത്. കാസര്‍കോട്-തിരുവനന്തപുരം അതിവേഗ പാതയുടെ നിര്‍മാണമാണ് ഇതില്‍ പ്രധാനം. പരമാവധി 60 മീറ്റര്‍ വരെ വീതിയുള്ള പാതയ്‌ക്കാണ് നിര്‍ദ്ദേശം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 മീറ്റര്‍ വീതിയിലുള്ള എക്‌സ്‌പ്രസ് ഹൈവെ സംസ്ഥാനത്ത് അപ്രായോഗികമാണെന്നും കരട് റോഡ്‌നയം പുറത്തിറക്കി കൊണ്ട് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
അതിവേഗ പാതയുള്‍പ്പടെ ഏതു പാതയും സാധാരണക്കാരിന് ഉപയോഗപ്രദമാകുന്ന രീതിയിലായിരിക്കണം നിര്‍മ്മിയ്‌ക്കേണ്ടത്. 53,0000 കോടി രൂപയാണ് റോഡ് വികസനത്തിനും മറ്റും വേണ്ടി വരുക. ബിഒടി അടിസ്ഥാനത്തിലും സ്വകാര്യ പങ്കാളിത്തത്തിലും വികസന പ്രവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിക്കണം. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിയ്‌ക്കുന്ന തരത്തിലായിരിക്കണം റോഡ് വികസനം നയം നടപ്പാക്കുക.
പതിനായിരം കോടി രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന അതിവേഗ പാത 2020നുള്ളില്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് കരട് നയത്തില്‍ നിര്‍ദ്ദേശിയ്‌ക്കുന്നത്. റോഡ് വികസനത്തിന് പണം കണ്ടെത്താന്‍ ആഡംബര കാറുകള്‍ക്കും വാഹനങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തണമെന്നും നയം ശുപാര്‍ശ ചെയ്യുന്നു.












Click it and Unblock the Notifications