സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍: കോടിയേരി

ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ ശ്രമിയ്‌ക്കുന്നത്. ആദ്യമായിട്ടല്ല പിണറായി ഒരു കേസില്‍ പ്രതിയാകുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടും -കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിയ്‌ക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പ്രതിയായെന്ന് കേട്ടാല്‍ പേടിയ്‌ക്കുന്നവരല്ല സിപിഎം നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ സിപിഎം പിന്‍വലിച്ചതിനെ തുടര്‍ന്ന് സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയം കളിയ്‌ക്കുകയാണ്.
മായാവതിയ്‌ക്കെതിരെ സിബിഐ ഉത്തരവിട്ടതും മുലായത്തിനെതിരെ കേസ് പിന്‍വലിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അനുമതി തേടിയതും ഇതിന് ഉദാഹരണമാണ്. ഈ നീക്കത്തെ സിപിഎം രാഷ്ട്രീയമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മലബാര്‍ കാന്‍സര്‍ സെന്ററിന് പണം നല്‌കാമെന്ന് ലാവലിന്‍ സമ്മതിച്ചിരുന്നുവെന്ന് കോടിയേരി വെളിപ്പെടുത്തി.
പിണറായി വൈദ്യുതമന്ത്രിയായിരിക്കെ 12 കോടി രൂപ അവര്‍ നല്‌കുകയും ചെയ്‌തു. അത് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. പക്ഷേ അവര്‍ വാഗ്‌ദാനം ചെയ്‌ത പ്രകാരമുള്ള ബാക്കി തുക പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications