Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസ്‌: പിണറായിയെ സംരക്ഷിയ്‌ക്കുമെന്ന് പാര്‍ട്ടി

തിരുവന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും വെട്ടിലാക്കിയ ലാവലിന്‍ കേസ്‌ രാഷ്ട്രീയമായി നേരിടുമെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. സിബിഐയുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും യോഗം വിലയിരുത്തി.

പിണറായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ അവെയ്‌ലബിള്‍ പൊളിറ്റ്‌ ബ്യൂറോ ദില്ലിയിലും അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ്‌ തിരുവനന്തപുരത്തും ചേര്‍ന്നു.

പിബിയോഗം അവസാനിച്ചിട്ടില്ല. ദില്ലിയിലും സമാനമായ തീരുമാനുണ്ടായേയ്‌ക്കുമെന്നാണ്‌ സൂചന. പിണറായി പ്രതിപ്പട്ടികയിലുണ്ടെന്ന വാര്‍ത്തയോട്‌ പ്രതികരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ്‌ പിണറായിയുടെയും നിലപാട്‌.

എന്നാല്‍ ദേശീയ മാധ്യമങ്ങള്‍വരെ വന്‍ പ്രാധാന്യം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ്‌ ഇതിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ എവയ്‌ലബിള്‍ പിബി യോഗം ചേര്‍ന്നത്‌. കാരാട്ട്‌, സീതാറാം യച്ചൂരി, വൃന്ദാ കാരാട്ട്‌, എസ്‌ രാമചന്ദ്രന്‍ പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

തിരുവന്തപുരത്ത്‌ ചേര്‍ന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പങ്കെടുത്തിട്ടില്ല. ധനമന്ത്രി തോമസ്‌ ഐസക്‌, വിവി ദക്ഷിണാമൂര്‍ത്തി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. ഏത്‌ തലംവരെ പോയാലും പിണറായിയെ സംരക്ഷിക്കുമെന്നാണ്‌ യോഗത്തിന്റെ തീരുമാനം.

സിബിഐയ്‌ക്കെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌. പിണറായി ഉള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്താണ്‌ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ്‌ സൂചന. സംസ്ഥാന ഗവര്‍ണറുടെയും ചീഫ്‌ സെക്രട്ടറിയുടെയും അനുമതി ലഭിച്ചശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

സിപിഎം പരമോന്നത സമിതിയില്‍ അംഗമായിരിക്കുന്ന ഒരാള്‍ അഴിമതിക്കേസില്‍ കുറ്റാരോപിതനാകുന്നത്‌ ഇതാദ്യമാണ്‌. രാജ്യമൊട്ടുക്കും ഇത്‌ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. വിമതനീക്കങ്ങളും വിഭാഗീയതയും കൊണ്ട്‌ പൊറുതി മുട്ടുന്ന കേരളത്തിലെ സിപിഎമ്മിന്‌ അഴിമതിക്കേസില്‍ സംസ്ഥാന സെക്രട്ടറി തന്നെ പ്രതിയാവുകയെന്നകാര്യം വലിയ തലവേദനയുണ്ടാക്കും.

മാത്രമല്ല ഔദ്യോഗിക പക്ഷത്താല്‍ ഇടിച്ചുതാഴ്‌ത്തപ്പെടുന്ന വിഎസ്‌ പക്ഷം ഇതിനെ ഒരു ആയുധമാക്കാനും പ്രതിപ്പട്ടികയിലുണ്ടെങ്കില്‍ പിണറായിയുടെ രാജിയ്‌ക്ക്‌ വരെ ആവശ്യപ്പെട്ടേയ്‌ക്കാനുമുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. എന്തായാലും കേരളത്തിലെ വിഭാഗീയത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രനേതൃത്വത്തിന്‌ മുന്നില്‍ ഈ അഴിമതി ആരോപണം ഒരു കീറാമുട്ടിയാകുമെന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+