പാര്‍ട്ടിയില്‍ നിന്നും അകന്നവരെ അടുപ്പിക്കണം: പിണറായി
ഒറ്റപ്പാലം: പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരെയും തിരികെ കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.
ഷൊര്‍ണൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഏരിയാ നേതൃത്വത്തിനും പ്രാദേശിക നേതാക്കള്‍ക്കും വീഴ്‌ച പറ്റിയതായും പിണറായി കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിച്ചതുപ്രകാരം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് പിണറായി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എസ് അജയകുമാര്‍ എംപി ഉള്‍പ്പെടെയുള്ളവരെ ഷൊര്‍ണൂര്‍ തിരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുന്നതില്‍ ഏരിയാ നേതൃത്വം പരാജയപ്പെട്ടു. പരസ്യപ്രസ്‌താവനകള്‍ പലപ്പോഴും പാര്‍ട്ടിയ്‌ക്ക് ദോഷം ചെയ്യുന്നുണ്ട്. എസ് അജയകുമാര്‍ നടത്തിയ പല പരസ്യവിമര്‍ശനങ്ങളും പാര്‍ട്ടിയ്‌ക്കു ദോഷമുണ്ടാക്കി. അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം- പിണറായി പറഞ്ഞു.
ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയ്‌ക്കു കീഴില്‍പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി 11 ലോക്കല്‍ കമ്മിറ്റികളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനിമായിട്ടുണ്ട്. യോഗങ്ങളില്‍ എം. ഹംസ എംഎല്‍എ, എസ് അജയകുമാര്‍ എംപി എന്നിവര്‍ പങ്കെടുക്കണമെന്ന് പിണറായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏഴു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും പഴിചാരലുകള്‍ക്കും ഒടുവില്‍ വിഭാഗീയത അവസാനിപ്പിച്ച് യോജിപ്പോടെ മുന്നോട്ട് പോകണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് പിണറായി ഒറ്റപ്പാലം വിട്ടത്. അച്ചടക്കനടപടികളുടെ പേരില്‍ പുറത്താക്കപ്പെട്ട അഞ്ഞൂറ്റി അറുപതോളം പേരുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. രണ്ട് ഘട്ടങ്ങളിലായി പരിശോധനകള്‍ക്കുശേഷം ഇവരെ തിരിച്ചെടുത്തേയ്‌ക്കും.












Click it and Unblock the Notifications