ഒബാമ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്‌തു
വാഷിംഗ്‌ടണ്‍: അമേരിക്കയുടെ നാല്‌പത്തിനാലാമത് പ്രസിഡന്റ് ബരാക് ഒബാമ ഒരിയ്‌ക്കല്‍ സത്യപ്രതിജ്ഞ ചെയ്‌തു. ജനുവരി 20ന് ജനലക്ഷങ്ങളെ സാക്ഷിയാക്കി നടത്തിയ ആദ്യ സത്യപ്രതിജ്ഞയ്‌ക്കിടെ ഒരു വാക്ക് വിട്ടുപോയതിനെ തുടര്‍ന്നാണ് ഒബാമയ്‌ക്ക് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. വൈറ്റ് ഹൗസിലെ ഓഫീസില്‍ റൂമില്‍വച്ചായിരുന്നും രണ്ടാം സത്യപ്രതിജ്ഞ നടന്നത്.
യുഎസ് ക്യാപിറ്റോളില്‍ ചൊവ്വാഴ്‌ച ഒബാമയ്‌ക്ക് സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്ത ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് തന്നെയാണ് റിപ്പോര്‍ട്ടമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ നടന്ന രണ്ടാം പ്രതിജ്ഞയിലും നേതൃത്വം വഹിച്ചത്.
ഒബാമയുടെ രണ്ടാം സത്യപ്രതിജ്ഞ അനാവശ്യമായിരുന്നെന്നാണ് പ്രസിഡന്റിന്റെ അഭിഭാഷകരും ഭരണഘടനാ വിദഗ്‌ധരും അഭിപ്രയപ്പെടുന്നത്.
ഭരണഘടനാ പ്രകാരം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് തന്നെ ഒബാമ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തിരുന്നുവെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications