ഗൂഗിളിന്റെ ലാഭത്തില്‍ ഇടിവ്

കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച മൂന്നുമാസത്തെ കണക്കുപ്രകാരം 3.82കോടി ഡോളറാണ് ഗൂഗിളിന്റെ വരുമാനം. ഗൂഗിള്‍ ഓഹരിയ്‌ക്ക് 1.21 ഡോളറിന്റെ വരുമാന വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
ലാഭത്തില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും മികച്ച പ്രവര്‍ത്തനമാണ് ഗൂഗിള്‍ നടത്തിയതെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍. വരുമാനത്തില്‍ 18ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗൂഗിളിന്റെ ഓഹരി മൂല്യം 2.6 ശതമാനം വര്‍ധിച്ചു.
പുതിയ സാമ്പത്തിക സാഹചര്യത്തില്‍ ഗൂഗിളിന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്നും എന്നാല്‍ അത്രകാലം ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയുമെന്നകാര്യത്തില്‍ വ്യക്തതയില്ലെന്നും കമ്പനി അതിനുള്ള മുന്‍കരുതലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായ എറിക് ഷ്‌മിഡ്‌ത് പറഞ്ഞു.












Click it and Unblock the Notifications