മാന്ദ്യം: മൈക്രോസോഫ്റ്റ് 5000 പേരെ പിരിച്ചുവിടുന്നു

അടുത്ത 18 മാസത്തിനുള്ളിലാണ് ഇത്രയും പേരെ പിരിച്ചുവിടുക. വികസനം, മാര്‍ക്കറ്റിങ്, ഗവേഷണം, വില്പന, ധനകാര്യം, എച്ച്ആര്‍, ഐടി എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിടുന്നത്.
ഇതിനകം തന്നെ കന്പനി ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 1400 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്.
സാമ്പത്തിക മാന്ദ്യം മൂലം ലോക കമ്പ്യൂട്ടര്‍ വിപണിയിലുണ്ടായ ഇടിവും ചിലവു കുറഞ്ഞ നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ക്ക് പ്രചാരം കൂടിയതുമാണ് തിരിച്ചടിയായതെന്ന് കമ്പനി വൃത്തങ്ങള്‍ വിശദീകരിച്ചു.
പ്രവര്‍ത്തനം ഫലം പുറത്തുന്നതോടെ വിപണിയില്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ക്ക് ഇടിവ് നേരിട്ടിട്ടുണ്ട്. ഡിസംബര്‍ 31ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം രണ്ട് ശതമാനം വര്‍ധിച്ച് 16.63 മില്യണ്‍ ഡോളറായിരുന്നു.
ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ സ്ഥാപനങ്ങളില്‍ പിരിച്ചുവിടലുണ്ടാകില്ലെന്ന് കമ്പനയുടെ ഇന്ത്യയിലെ വക്താവ് ദില്ലിയില്‍ അറിയിച്ചിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications