കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്ദ്യം: മൈക്രോസോഫ്‌റ്റ്‌ 5000 പേരെ പിരിച്ചുവിടുന്നു

  • By Staff
Google Oneindia Malayalam News

Micreosoft
ന്യൂയോര്‍ക്ക്‌: സാമ്പത്തിക മാന്ദ്യം ബാധിച്ചതിനെത്തുടര്‍ന്ന്‌ പ്രമുഖ സോഫ്‌റ്റ്‌ വേര്‍ കമ്പനിയായ മൈക്രോസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ 5000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു.

അടുത്ത 18 മാസത്തിനുള്ളിലാണ്‌ ഇത്രയും പേരെ പിരിച്ചുവിടുക. വികസനം, മാര്‍ക്കറ്റിങ്‌, ഗവേഷണം, വില്‍പന, ധനകാര്യം, എച്ച്‌ആര്‍, ഐടി എന്നീ വിഭാഗങ്ങളിലുള്ളവരെയാണ്‌ പിരിച്ചുവിടുന്നത്‌.

ഇതിനകം തന്നെ കന്പനി ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 1400 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ്‌ ജീവനക്കാരെ പിരിച്ചുവിട്ട്‌ ചെലവ്‌ ചുരുക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചത്‌.

സാമ്പത്തിക മാന്ദ്യം മൂലം ലോക കമ്പ്യൂട്ടര്‍ വിപണിയിലുണ്ടായ ഇടിവും ചിലവു കുറഞ്ഞ നോട്ട്‌ബുക്ക്‌ കമ്പ്യൂട്ടറുകള്‍ക്ക്‌ പ്രചാരം കൂടിയതുമാണ്‌ തിരിച്ചടിയായതെന്ന്‌ കമ്പനി വൃത്തങ്ങള്‍ വിശദീകരിച്ചു.

പ്രവര്‍ത്തനം ഫലം പുറത്തുന്നതോടെ വിപണിയില്‍ മൈക്രോസോഫ്‌റ്റിന്റെ ഓഹരികള്‍ക്ക്‌ ഇടിവ്‌ നേരിട്ടിട്ടുണ്ട്‌. ഡിസംബര്‍ 31ന്‌ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം രണ്ട്‌ ശതമാനം വര്‍ധിച്ച്‌ 16.63 മില്യണ്‍ ഡോളറായിരുന്നു.

ഇന്ത്യയിലെ മൈക്രോസോഫ്‌റ്റിന്റെ സ്ഥാപനങ്ങളില്‍ പിരിച്ചുവിടലുണ്ടാകില്ലെന്ന്‌ കമ്പനയുടെ ഇന്ത്യയിലെ വക്താവ്‌ ദില്ലിയില്‍ അറിയിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X