സിപിഎം കേന്ദ്രനേതൃത്വവും പിണറായിയെ സംരക്ഷിക്കും
ദില്ലി: ലാവലിന്‍ അഴിമതിക്കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സംരക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവും തീരുമാനിച്ചു.
പിണറായി പ്രതിപ്പട്ടികയിലുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഒരു ദിവസം മുഴുന്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് വ്യാഴാഴ്ച ചേര്‍ന്ന അവെയ്ലബിള് പൊളിറ്റ്ബ്യൂറോ യോഗം പിണറായിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. പിണറായിയെ സംരക്ഷിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ചതന്നെ വ്യക്തമാക്കിയിരുന്നു.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് രാത്രി മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ പിബി കുറ്റപ്പെടുത്തി. യോഗത്തിന് ശേഷം വാര്‍ത്താക്കുറിപ്പിറക്കാന്‍ നിര്‍ദ്ദേശം നല്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എകെജി ഭവന്റെ പിന്‍വാതിലൂടെ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.
വിജിലന്‍സ് അന്വേഷണങ്ങള്‍ പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടും 2006ല്‍ നിയമസഭാ മുന്നില്‍ക്കണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പ്രസ്താവനയില്‍ ആരോപണമുണ്ട്. ഈ നീക്കത്തെ അന്നുതന്നെ സിപിഎം അപലപിച്ചിരുന്നു.
കേന്ദ്ര അന്വേഷണഏജന്‍സികളെ ഭരണകക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നുവെന്നും ഇത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അഴിമതിക്കേസില്‍ പ്രതിയായ പിണറായി പാര്‍ട്ടി പദവിയില്‍ തുടരുന്നത് ധാര്‍മികമായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പിബിയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.
വിഎസിന്റെയും അഭിപ്രായം ഇതുതന്നെയാണന്നാണ് റിപ്പോര്ട്ടുകള്വ്യക്തമാക്കുന്നത്. പാമോയില്‍, ഗ്രാഫൈറ്റ് കേസുകളില്‍ സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് ലാവലിന്‍ കേസില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാരാട്ടുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും തല്ക്കാലം പിണറായിയെ സംരക്ഷിക്കാന്‍ തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് സൂചന. വ്യാഴാഴ്ച ദില്ലയിലെത്തിയ വിഎസ് അച്യുതാനന്ദന് കാരാട്ടുമായി ചര്‍ച്ച നടത്തിയെങ്കിലും ലാവലിന്‍ കാര്യത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം












Click it and Unblock the Notifications