പ്രധാനമന്ത്രിയ്‌ക്ക് ഹൃദയശസ്‌ത്രക്രിയ
ദില്ലി: പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങിന് ശനിയാഴ്‌ച ഹൃദയശസ്‌ത്രക്രിയ നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിയ്‌ക്കും.
പ്രധാനമന്ത്രിയുടെ ഒന്നരമാസത്തെ ഔദ്യോഗിക പരിപാടികള്‍ നിര്‍ത്തിവച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ ചുമതലകള്‍ തല്‍ക്കാലത്തേയ്‌ക്ക വിദേശകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിയ്‌ക്ക് നല്‍കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഹൃദയസംബന്ധമായ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. ആന്‍ജിയോഗ്രാഫ് നടത്തിയപ്പോള്‍ ഹൃദയത്തിലേയ്‌ക്കുള്ള ചില രക്തക്കുഴലുകളില്‍ തടസം കണ്ടെത്തിയിരുന്നു.
പരിശോധനകള്‍ക്ക് ശേഷം വ്യാഴാഴ്‌ച രാവിലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. എയിംസിലെയും മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലേയും ഡോക്ടര്‍മാര്‍ സംയുക്തമായാണ് ശസ്‌ത്രക്രിയ നടത്തുക.
ഏഴുപത്തിയാറുകാരനായ സിങ് ഒരു പ്രമേഹ രോഗികൂടിയാണ് മരുന്നുകളും വ്യായാമവും കൊണ്ടാണ് അദ്ദേഹം പ്രമേഹത്തെ നിയന്ത്രിക്കുന്നത്. 1990ല്‍ ഇദ്ദേഹത്തെ കാര്‍ഡിയാക് ബൈപാസ് സര്‍ജറിയ്‌ക്ക് വിധേയനാക്കിയിരുന്നു. യുകെയിലായിരുന്നു അന്നത്തെ ശസ്‌ത്രക്രിയ നടന്നത്. പിന്നീട് 2004ല്‍ ദില്ലിയില്‍വച്ച് ആഞ്ചിയോപ്ലാസ്റ്റിയും നടത്തി.












Click it and Unblock the Notifications