അഭയ: പ്രതികളെ സിബിഐ ചോദ്യം ചെയ്യുന്നു
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസിലെ മുഖ്യപ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്യുന്നു. കോട്ടയം പൊതുമരാമത്ത് വരുപ്പ് റസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഇവിടെയെത്തയിട്ടില്ല. അവര്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൊണ്ടുപോയി അഭയയെ കൊലപ്പെടുത്തിയ രീതി പുനരാവിഷ്‌കരിച്ച് സിബിഐ തെളിവെടുക്കുമെന്നും സൂചനുയുണ്ട്.
മജിസ്‌ട്രേട്ടിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതികള്‍ താമസസ്ഥലം മാറരുതെന്ന ജസ്റ്റിസ് കെ ഹേമ ജാമ്യ ഉത്തരവില്‍ നിബന്ധന വച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനുമതി തേടി കോട്ടൂരും പൃതൃക്കയിലും വ്യാഴാഴ്‌ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതികള്‍ക്ക് അനുമതി നല്‍കി. വെള്ളിയാഴ്‌ച രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും മധ്യേ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലുണ്ടായിരുന്ന ഏഴ് കന്യാസ്‌ത്രീകളോടും അടുക്കള ജോലിക്കാരോടും ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിരലടയാള വിദഗ്‌ധര്‍, സ്വതന്ത്ര സാക്ഷികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും കൊലപാതകത്തിന്റെ പുനരാവിഷ്‌കാരം നടത്തുക.
സുപ്രീം കോടതിയും ഹൈക്കോടതിയും വിവിധ കൊലക്കേസുകളില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിലെ പ്രധാന നടപടിയായ പുനരാവിഷ്‌കരണം നടത്താന്‍ ഡിവൈഎസ്‌പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ സിബിഐ തയ്യാറായത്.












Click it and Unblock the Notifications