അബ്ദുള്ളക്കുട്ടിയെ പിന്തുണയ്ക്കുമെന്ന് ബിജെപി
കണ്ണൂര്‍: അച്ചടക്ക ലംഘനത്തെത്തുടര്ന്ന് സിപിഎം സസ്പെന്റ് ചെയ്ത് എപി.അബ്ദുള്ളക്കുട്ടി എം.പി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചാല്‍ അനുകൂലനിലപാട് സ്വീകരിക്കുമെന്ന് ബിജെപി.
പാര്ട്ടി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്‌ണദാസാണ് വാര്ത്താസമ്മേളനത്തില് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് അബ്ദുള്ളക്കുട്ടിയാണ്. ഗുജറാത്ത് മോഡല്‍ വികസനം സംബന്ധിച്ച അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയില്‍ പരസ്യസംവാദത്തിന് സിപിഎം തയ്യാറാകണം -കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.
വികസനത്തില് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനായാണ് സസ്പെന്ഷനില് കലാശിച്ചത്. സസ്പെന്ഷന് കാലാവധി കഴിഞ്ഞാലും അദ്ദേഹത്തെ പാര്ട്ടിയില് തിരിച്ചെടുത്തേയ്ക്കുമെന്ന് സൂചനയില്ല.
മാത്രവുമല്ല വിവാദ പ്രസ്താവന നടത്തി ഇത്രയേറെ ദിവസം കഴിഞ്ഞിട്ടും അത് തിരുത്താനോ പാര്ട്ടിയെ ന്യായീകരിച്ച് എന്തെങ്കിലും പറയാനോ അബ്ദുള്ളക്കുട്ടി തയ്യാറാവാത്തത് തിരിച്ച് സിപിഎമ്മിലേയ്ക്കില്ലെന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ചില മതപരമായ ചടങ്ങുകളിലും മറ്റും അടുത്തദിവസങ്ങളിലായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഇതിനിടെ അദ്ദേഹം സൈന്യത്തില് ചേരാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. ഇതിന് മുന്നോടിയായി സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്‌ബി) അഭിമുഖത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നറിയുന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയിലാണ് അബ്ദുല്ലക്കുട്ടി ചേരുക.












Click it and Unblock the Notifications