കോടിയേരി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന്
കൊച്ചി: സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കാണിച്ച് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന് വക്കീല്‍ നോട്ടീസ്. ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറാണ് കോടിയേരിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കോടിയേരി രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയ കാര്യം കോടിയേരി പരസ്യപ്പെടുത്തിയെന്ന് കാണിച്ച് നന്ദകുമാര്‍ കോടതിയില്‍ പരാതി നല്‍കി.
കോടിയേരിയുടെ നടപടി കോടതിയലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് നന്ദകുമാര്‍ പറഞ്ഞു. മന്ത്രിപദത്തില്‍ ഇരുന്നുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയ്‌ക്കുവേണ്ടി വാദിക്കുന്നത് ശരിയല്ല. കേസുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യപ്രസ്‌താവന സത്യപ്രതിജ്ഞാ ലംഘനമാണ്.
കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുകയാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്‌താവന. പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയുടെ സ്വാഗതസംഘ രൂപീകരണയോഗം ഉത്‌ഘാടനം ചെയ്യവേ ബുധനാഴ്‌ചയായിരുന്നു കോടിയേരി പ്രസ്‌താവന നടത്തിയത്.












Click it and Unblock the Notifications