റഹ്മാനും റസൂലിനും ഓസ്കാര്‍ നോമിനേഷന്

റഹ്മാന് ഓസ്കാര്‍ പ്രതീക്ഷ നല്കുന്ന സ്ലം ഡോഗ് മില്യനെയറിന്റെ ശബ്ദ സംയോജകനായ റസൂല്‍ പൂക്കുട്ടിയ്ക്കാണ് ഓക്സാര്‍ നോമിനേഷന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 22നാണ് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കുക.
കൊല്ലം അഞ്ചല്‍ വിളക്കുപാറ സ്വദേശിയാണ് മുപ്പത്തിയഞ്ചുകാരനായ റസൂല്‍ പൂക്കുട്ടി. പത്തുവര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ റസൂല്‍ എ. ആര് റഹ്മാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹം ഏതാനും വിദേശ ചിത്രങ്ങള്‍ക്കും ശബ്ദ സംയോജനം ചെയ്തിട്ടുണ്ട്. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇദ്ദേഹം പഠിച്ചത്. വിവാഹിതനായ റസൂലിന് രണ്ട് കുട്ടികളുണ്ട്.
റഹ്മാനുള്ള മൂന്ന് നോമിനേഷനുകളടക്കം സ്ലം ഡോഗ് മില്യനെയര്‍ 10 ഓസ്കാര്‍ നോമിനനേഷനുകളാണ് നേടിയത്. മൂന്ന് ഓസ്കാര്‍ നോമിനേഷന് നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിയും റഹ്മാന് സ്വന്തമാക്കി. സംഗീത സംവിധാനത്തിനും രണ്ടു ഗാനങ്ങള്‍ക്കുമാണ് റഹ്മാന് നോമിനേഷന് ലഭിച്ചത്.
മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്സിംങ്, അവലംബിത കഥ എന്നീ ഇനങ്ങളിലും സ്ലം ഡോഗ് നോമിനേഷനുകള്‍ നേടി, ഇന്ത്യന്‍ നയതന്ത്രജ്ഞനായ വികാസ് സ്വരൂപിന്റെ നോവലിനെ ആധാരമാക്കിയുള്ള ഈ ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. അനില്‍ കപൂര്‍ , ഇര്ഫാന് ഖാന് എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications