പ്രധാനമന്ത്രിക്ക് പകരം എ.കെ ആന്റണി സല്യൂട്ട് സ്വീകരിയ്‌ക്കും
ദില്ലി: റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി എ.കെ ആന്റണി പരേഡില്‍ സല്യൂട്ട് സ്വീകരിയ്‌ക്കും.
റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്കായി എത്തുന്ന രാഷ്ട്രപതിയേയും ഇത്തവണത്തെ അതിഥിയായ കസാഖ് പ്രസിഡന്റിനേയും സ്വീകരിയ്‌ക്കുന്നത് ആന്റണിയായിരിക്കും. ഇതിന് പുറമെ പരേഡിന് മുന്നോടിയായി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്‌പചക്രം സമര്‍പ്പിയ്‌ക്കുന്നതും പ്രതിരോധ മന്ത്രിയായിരിക്കും.
ഹൃദയശസ്‌ത്രിക്രിയയ്‌ക്ക് ശേഷം മന്‍മോഹന്‍സിങിന് ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ പ്രണബ് മുഖര്‍ജിയ്‌ക്കാണ് പ്രധാനമന്ത്രിയുടെ താത്‌കാലിക ചുമതലകള്‍ നല്‌കിയിരിക്കുന്നത്.












Click it and Unblock the Notifications