Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ വേണുഗോപാല്‍ സോണിയയെ കണ്ടു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി.

ചര്‍ച്ചയില്‍ രാജ്യസഭാ സീറ്റ്‌ പ്രശ്‌നം വിഷയമായിരുന്നില്ലെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. കരുണാകരന്‌ സീറ്റ്‌ നല്‍കണമെന്ന ആവശ്യം പത്മജ സോണിയയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉന്നയിക്കുമെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍ കേരളത്തിന്റെ പൊതുവായ കാര്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തിയതെന്നാണ്‌ പത്മജ പറഞ്ഞത്‌.

കൂടിക്കാഴ്‌ച താന്‍ രാഷ്‌്‌ട്രീയത്തില്‍ സജീവമാകുമെന്നതിന്റെ സൂചനയല്ലെന്നും അവര്‍ പറഞ്ഞു. ശനിയാഴ്‌ച രാവിലെ പത്തരയ്‌ക്കാണ്‌ കൂടിക്കാഴ്‌ച തുടങ്ങിയത്‌.

കരുണാകനെ തിരിച്ചെടുത്തപ്പോള്‍ അദ്ദേഹം മുമ്പ്‌ വഹിച്ചിരുന്ന എല്ലാ പദവികളും തിരിച്ചുനല്‍കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം പറഞ്ഞിരുന്നു. ഈ വാഗ്‌ദാനം നിറവേറ്റണമെന്ന്‌ പത്മജ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടേയ്‌ക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടോയെന്നകാര്യത്തില്‍ വ്യക്തതയില്ല.

ഏതാനും ദിവസം മുമ്പ്‌ സോണിയയെ കാണാന്‍ പത്മജ അനുവാദം തേടിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. നേരത്തേ രാജ്യസഭാ സീറ്റിനായി അവകാശമുന്നയിച്ച്‌ കേരളകോണ്‍ഗ്രസ്‌ എം നേതാവ്‌ കെഎം മാണിയും സോണിയയെ കണ്ടിരുന്നു. രാജ്യസഭാ സീറ്റിലേയ്‌ക്ക്‌ മത്സരിക്കുന്നകാര്യം ആലോചിച്ചിട്ടേയില്ലെന്ന്‌ കരുണാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+