പിണറായി രാജിവയ്‌ക്കില്ലെന്ന് രാമചന്ദ്രന്‍ പിള്ള
ദില്ലി: ലാവലിന്‍ കേസില്‍ പ്രതിയായതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനം രാജിവയ്‌ക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
പിണറായി രാജിവയ്‌ക്കുമെന്ന് പരക്കെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്‌താവനയോടെ തല്‍ക്കാലം ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്.
ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ അഴിമതി കേസുകളില്‍ പ്രതിയായാല്‍ രാജിവെയ്‌ക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ പിണറായി വഹിക്കുന്നത് സംഘടനാ പദവിയാണ് എതിരാളികള്‍ ദുഷ്ടലാക്കോടെ നടത്തുന്ന രാജി ആവശ്യം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പിണറായി രാജിവയ്‌ക്കണമെന്നാണ് വിഎസ് അച്യുതാനന്ദന്റെയും അഭിപ്രായമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹവും പരസ്യമായി പ്രതികരിച്ചിട്ടില്ല.
ലാവലിന്‍ കേസ് ചര്‍ച്ചചെയ്യാനായി ദില്ലിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പിബി യോഗത്തില്‍ ചിലം അംഗങ്ങള്‍ പിണറായി രാജിവയ്‌ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും പിണറായിയുടെ രാജിയ്‌ക്കായി മുറവിളികൂട്ടിത്തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയാണെങ്കില്‍ പിണറായിയെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ്.












Click it and Unblock the Notifications