പ്രധാനമന്ത്രിയുടെ ഹൃദയശസ്ത്രക്രിയ തുടങ്ങി
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഹൃദയ ശസ്‌ത്രക്രിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങി.
ഹൃദയധമനിയിലെ തടസ്സങ്ങള്‍ നീക്കാനുള്ള 'കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്‌റ്റ്' ശസ്‌ത്രക്രിയയാണ് നടത്തുന്നത്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരുള്‍പ്പെടെ 11 ഡോക്‌ടര്‍മാര്‍ അടങ്ങിയ സംഘമാണ് ശസ്‌ത്രക്രിയ നടത്തുന്നത്. അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ ശസ്‌ത്രക്രിയ നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്.
ഹൃദയശസ്‌ത്രക്രിയയ്‌ക്കായി പ്രധാനമന്ത്രിയെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുശേഷമാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് സര്‍ജന്‍ രമാകാന്ത് പാണ്ഡെ, ഐസിയു സ്‌പെഷലിസ്റ്റ് വിജയ് ഡിസില്‍വ, അനസ്‌തറ്റിസ്റ്റ് നരേന്ദ്ര ഗാരാച്ച് എന്നിവരാണ് ഡോക്ടര്‍ സംഘത്തിലെ പ്രമുഖര്‍.പ്രധാനമന്ത്രിയുടെ കുടുംബഡോക്ടര്‍ കെ.എസ് റെഡ്‌ഡിയും ഇവര്‍ക്കൊപ്പമുണ്ട്.
76-കാരനായ സിങ്ങിന് 91ല്‍ ബ്രിട്ടനില്‍വെച്ച് ബൈപാസ് ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്. അഞ്ചുകൊല്ലം മുന്‍പ് ധമനിയിലെ തടസ്സം നീക്കാനുള്ള ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അദ്ദേഹത്തിന് പ്രമേഹരോഗവുമുണ്ട്.
ശസ്‌ത്രക്രിയയ്‌ക്കുശേഷം പ്രധാനമന്ത്രിക്ക് ഒരു മാസത്തോളം വിശ്രമം വേണ്ടിവരും. അദ്ദേഹത്തിന്‍റെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചതായി ഓഫീസ് വക്താവ് അറിയിച്ചു. പ്രധാനമന്ത്രിയുടെ അധികച്ചുമതല വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയ്ക്ക് നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications