പിസയ്ക്ക് പിന്നാലെ കുത്തബും
ദില്ലി: ചെരിഞ്ഞ് ചെരിഞ്ഞ് പേര് നേടിയ പിസയുടെ വഴിയേ കുത്തബ് മീനാറും നീങ്ങുന്നു. നിലവില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് 25 ഇഞ്ച് ചെരിവുള്ള മിനാറിപ്പോള് കൂടുതല്‍ ചെരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴവെള്ളം കുത്തിയൊലിച്ച് മണ്ണൊലിപ്പുണ്ടായതിനെ തുടര്‍ന്ന് അടിത്തറയ്ക്ക് ഇളക്കം വന്നതാണ് മിനാറിന്റെ ചെരിവ് കൂടാന്‍ കാരണം.
കുത്തബ് മിനാറിന് ചെരിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുരാവസ്തു ഗവേഷക സംഘത്തിന്റെ നേതൃത്വത്തില്‍ ചുണ്ണാമ്പുപയോഗിച്ച് മിനാറിന്റെ അടിവശം ഉറപ്പുവരുത്തിയിരുന്നു. അടിത്തറയിലേക്ക് വെള്ളം ഇറങ്ങാതിരിയ്ക്കാന് 12 ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു.
ലോക പൈതൃക സ്മാരകങ്ങളില്പ്പെടുന്ന കുത്തബ് മിനാറിന്റെ ചെരിവിനെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണ്ണൊലിപ്പ് മൂലം മിനാറിനടിയിള്ള മണല്‍ ഒഴുകിപ്പോയതാണ് കുഴപ്പത്തിന് പിന്നിലെന്നും ഇത് പരിഹരിച്ചുവെന്നും പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുത്തബ് മിനാറുള്പ്പെടെ മൂന്ന് കെട്ടിടങ്ങളാണ് ഇന്ത്യയില്‍ നിന്നും ലോക പൈതൃക സ്മാരകങ്ങളില്‍ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. ചുവപ്പ് കോട്ടയും ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരവുമാണ് പട്ടികയിലെ മറ്റ് രണ്ടു സ്മാരകങ്ങള്‍.
1173ലാണ് 72.5 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിന്റെ നിര്‍മാണം പൂര്‍ത്തിയായത്. അപ്പോഴുണ്ടാകാതിരുന്ന ചെരിവ് കെട്ടിടത്തിന്റെ വലിപ്പം കൂട്ടിയപ്പോഴോ ഭൂകമ്പം മൂലമോ ഉണ്ടായതാവാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് മുമ്പ് 1950ലും 1960ലും നടത്തിയ പഠനങ്ങളില്‍ കുത്തബ് മിനാറിന് ചെരിവുള്ളതായി കണ്ടെത്തിയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications