സന്ദീപനും ജോജനും അശോക ചക്ര
ദില്ലി: മുംബൈയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍, ജമ്മു കശ്‌മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരചരമമടഞ്ഞ കേണല്‍ ജോജന്‍ തോമസ് എന്നിവരടക്കം 11 പേര്‍ക്ക് ഇത്തവണ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് അശോക ചക്ര ബഹുമതി പ്രഖ്യാപിയ്‌ക്കും.
സമാധാനകാലത്ത് രാജ്യത്ത് ധീരതയ്‌ക്കുള്ള ഏറ്റവും പരമോന്നത ബഹുമതിയാണ് അശോക ചക്ര. ഇതാദ്യമായാണ് ഒരു വര്‍ഷം 11 പേര്‍ക്ക് ഈ ബഹുമതി സമ്മാനിയ്‌ക്കുന്നത്.
മുംബൈയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ച ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് മേധാവി ഹേമന്ത് കാര്‍ക്കറെ, മുംബൈ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണറായിരുന്ന അശോക് കാംതെ, ഇന്‍സ്‌പെക്ടര്‍ വിജയ് സലാസ്‌ക്കര്‍, എഎസ്‌ഐ തുക്കാറാം ഓംബാളെ തുടങ്ങിയവരും അശോകചക്രയ്‌ക്ക് അര്‍ഹരായിട്ടുണ്ട്.
താജ് ഹോട്ടലില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സന്ദീപ് ഉണ്ണികൃഷ്‌ണന്‍ കൊല്ലപ്പെട്ടത്. 45 ആര്‍ ആറിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ ജോജന്‍ തോമസ് കുപ് വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ 12 ഭീകരരെ വധിച്ചതിന് ശേഷമാണ് വീരമൃത്യു വരിച്ചത്.












Click it and Unblock the Notifications