സ്ത്രീധനം വില്ലനായി; വധൂവരന്മാര് ഒളിച്ചോടി
കല്ലറ: വിവാഹം നിശ്ചയിച്ച വധുവും വരനും ഒളിച്ചോടി വിവാഹം ചെയ്യുക ഇങ്ങനെയൊന്ന് സംഭവിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ. വധുവും വരനും എന്തിന് ഒളിച്ചോടണം കാരണവന്മാര് അവരുടെ വിവാഹം നടത്തിക്കൊടുക്കില്ലേയെന്ന ചോദ്യമല്ലേ ഉള്ളില്വന്നത്.
എന്നാല്‍ ഒരു വധുവും വരനും ഒളിച്ചോടി. കല്ലറ പാങ്ങോട് സ്വദേശിനിയായ വധുവും, തിരുവനന്തപുരം പാപ്പനം കോടി സ്വദേശിയായ വരനുമാണ് ഒളിച്ചോടി വിവാഹം ചെയ്തത്. പെണ്ണുകാണല്‍ച്ചടങ്ങ് കഴിഞ്ഞ് സ്ത്രീധനത്തുകയില്‍ ധാരണയിലെത്തി ബന്ധുക്കള്ത്തന്നെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്.
എന്നാല്‍ പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുക തങ്ങളാവശ്യപ്പെടുമ്പോള് താരാന്വധുവിന്റെ വീട്ടുകാര്‍ക്ക് കഴിയില്ലെന്ന് ഉറപ്പായതോടെ വരന്റെ വീട്ടുകാര്‍ കല്യാണം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്നാണ് വധുവും വരനും ഒളിച്ചോടിയത്. എന്തായാലും സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച ബന്ധുക്കള്‍ക്ക് അസ്സലൊരു ഷോക്ക് നല്‍കിയാണ് വധുവും വരനും ഈ ഒളിച്ചോടല്‍ സാഹസം കാണിച്ചത്.
വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് വധുവിന്റെ വീട്ടുകാര്‍ ഒരു ലക്ഷം രൂപയും ഒരു റാഡോ വാച്ചും അഡ്വാന്‍സായി വരന് നല്കിയിരുന്നുവത്രേ. കരാര്‍ അനുസരിച്ച് ബാക്കി മൂന്നു ലക്ഷം രൂപകൂടി നല്കേണ്ടിയിരുന്നു. രൂപ വിവാഹത്തിന് ശേഷം നല്‍കാമെന്നും വധുവിന് 30പവന്റെ സ്വര്‍ണം നല്‍കാമെന്നുമായിരുന്നു വ്യവസ്ഥ.
എന്നാല്‍ തീരുമാനിച്ചതില്‍ നിന്നും വിരുദ്ധമായി വരന്റെ വീട്ടുകാര്‍ വിവാഹത്തിന് മുമ്പേ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നല്കാന് കഴിയില്ലെന്ന് വധുവിന്റെ പിതാവ് വ്യക്തമാക്കി. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞതില്‍പ്പിന്നെ വധുവും വരനും മൊബൈല്‍ വഴി ബന്ധപ്പെടുകയും പരസ്പരം ഏറെ അടുക്കുകയും ചെയ്തിരുന്നു.
രക്ഷാകര്ത്താക്കള് ഒരു ഭാഗത്ത് സ്ത്രീധനത്തിന്റെ പേരില്‍ വാശികാണിയ്ക്കുകയും പിടിവലി കൂടുകയുംചെയ്യുമ്പോള് ഇവര്‍ ഒളിച്ചോടിയാണെങ്കിലും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും ഒളിച്ചോടിയ ഇരുവരെയും തിരികെ കൊണ്ടുവന്ന ബന്ധുക്കള്‍ പാങ്ങോട് പുത്തന്പള്ളിയില്വച്ച് മാതചാരപ്രകാരം വിവാഹം കഴിപ്പിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications