കള്ളക്കേസുകള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിയ്‌ക്കാനാവില്ല:പിണറായി
തിരുവനന്തപുരം: കള്ളക്കേസുകള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിയ്‌ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സെമിനാറില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ ക്രൂശിക്കാന്‍ മുന്‍പും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ശ്രമങ്ങള്‍ക്കൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ രജതജൂബിലിയോടനുബന്ധിച്ച് നടന്ന 'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക്' എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിനെതിരെ ആഭ്യന്തര ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ നീക്കം നടന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പോലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. വിമോചന സമരത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്രത്തിന്റെ നടപടി ഈ നീക്കങ്ങളുടെ തുടക്കമായിരുന്നു ബൂര്‍ഷ്വാസികളുടെ കുത്സിത ശ്രമങ്ങളെ അതിജീവിച്ച പാര്‍ട്ടിയാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലാവലിന്‍ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ സിബിഐ അനുമതി തേടിയ ശേഷം ആദ്യമായാണ് പിണറായി ഇതേക്കുറിച്ച് പ്രതികരിയ്‌ക്കുന്നത്.












Click it and Unblock the Notifications