സുവിശേഷ പ്രസംഗവുമായി നഗ്മ

ഞായറാഴ്‌ച നടക്കുന്ന പരിപാടിയില്‍ ഏത് സാഹചര്യത്തിലാണ് താന്‍ ആത്മീയതയുടെ വഴി സ്വീകരിച്ചതെന്ന് നഗ്മ വിശദീകരിയ്‌ക്കും.
മുസ്ലീം കുടുംബത്തില്‍ ജനിച്ച നമ്രത സാദന എന്ന നഗ്മ പിന്നീട് ക്രിസ്‌തുമതം സ്വീകരിയ്‌ക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായാണ് ന്‌ഗമ സുവിശേഷ പ്രസംഗത്തിനായെത്തുന്നതെങ്കിലും തമിഴ്‌നാട്ടില്‍ ഒട്ടേറെ പരിപാടികളില്‍ നഗ്മ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്.
ഇടക്കാലത്ത് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന നഗ്മ പ്രശസ്‌ത ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുമൊന്നിച്ച് തിരുപ്പതിയ്‌ക്കടുത്ത് ശ്രീകളഹസ്‌തി ക്ഷേത്രത്തില്‍ പൂജ നടത്തിയത് വന്‍വാര്‍ത്തയായി മാറിയിരുന്നു.
പിന്നീട് ക്രിസ്‌തുമതത്തില്‍ ആകൃഷ്ടയായ നഗ്മ സുവിശേഷ പ്രചാരണങ്ങള്‍ക്കിറങ്ങുകയയിരുന്നു. പ്രശസ്‌ത കോളിവുഡ് താരം ജ്യോതിക സഹോദരിയാണ്.












Click it and Unblock the Notifications